Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മയക്കുമരുന്നിന്റെ വിതരണ ശൃംഖലയുടെ വേരറക്കണം : തോമസ് ഉണ്ണിയാടൻ

03 Apr 2025 19:09 IST

WILSON MECHERY

Share News :


ഇരിങ്ങാലക്കുട : ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉല്പാദന വിതരണ ശൃംഖലകളുടെ വേരറുക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ 

പറഞ്ഞു. കേരള കോൺഗ്രസ് വനിതാ വിഭാഗമായ വനിതാ കോൺഗ്രസ് ലഹരി വ്യാപനത്തിനെതിരെ നടത്തിയ മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളത്തിന്റെ മുക്കിലും മൂലയിലും ബാർ ഹോട്ടലുകളും മദ്യശാലകളും മദ്യ ഉല്പാദന കേന്ദ്രങ്ങളും തുടങ്ങുവാൻ അനുവാദം കൊടുക്കുന്ന സംസ്ഥാന സർക്കാരിന് ലഹരിക്കും മയക്കുമരുന്നിനുമെതിരെ പോരാടുവാൻ കഴിയണമെന്നും ഉണ്ണിയാടൻ പറഞ്ഞു. ലഹരിക്കെതിരെ രാഷ്ട്രീയ മത ചിന്തകൾക്കതീതമായി എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കണമെന്നും ഇതിനു വേണ്ടിയുള്ള വനിതാ കോൺഗ്രസിന്റെ 100 വനിതാ നേതാക്കളുടെ നിരന്തര പോരാട്ടം അഭിനന്ദനം അർഹിക്കുന്നുവെന്നും ഉണ്ണിയാടൻ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് മാഗി വിൻസെന്റ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ഫെനി എബിൻ, ലിംസി വർഗീസ് എന്നിവർ പ്രസംഗിച്ചു. കുട്ടംകുളം പരിസരത്തു നിന്നാരംഭിച്ച മാർച്ചിൽ നിരവധി വനിതകൾ പങ്കെടുത്തു. 


Follow us on :

More in Related News