Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് സെന്റ് ജോർജ് സണ്ടേ സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിൾ റാലി ശ്രദ്ധേയമായി.

04 Apr 2025 15:39 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗ്രാമത്തിൽ നിന്ന് ലഹരി നിർമാർജ്ജനം ചെയ്യാനും, കേരളത്തിൽ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഇടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗ പ്രവണത തടയുക എന്ന ലക്ഷ്യം മുൻനിർത്തിയും സംഘടിപ്പിച്ച ലഹരി വിരുദ്ധ സൈക്കിൾ റാലി ശ്രദ്ധേയമായി. സെന്റ് ജോർജ് സണ്ടേ സ്കൂളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പി.ടി.എ. യുടെയും നേതൃത്വത്തിലാണ് ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി  

സൈക്കിൾ, ടൂവിലർ റാലി സംഘടിപ്പിച്ചത്. പള്ളിയങ്കണത്തിൽ നിന്നും ആരംഭിച്ച റാലി

തലയോലപ്പറമ്പ് പോലീസ് സബ് ഇൻസ്‌പെക്ടർ കെ.ജി ജയകുമാർ ഫ്ലാഗ് ഓഫ്‌ ചെയ്തു. ഇടവക വികാരി ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ഫ്രെഡ്‌ഡി കോട്ടൂർ, ഹെഡ് മാസ്റ്റർ തോമസ് സ്കറിയ അമ്പലത്തിൽ,ജനറൽ കൺവീനർ സെബാസ്റ്റ്യൻ വടക്കേ പാറശേരി, ജോൺസൺ കൊച്ചുപറമ്പിൽ, പി. ടി. എ. പ്രസിഡന്റ്‌ ഷാജി ഈറ്റത്തോട് എന്നിവർ പ്രസംഗിച്ചു. തലയോലപ്പറമ്പ് ടൗൺ, ആശുപത്രി കവല, ഇല്ലിതൊണ്ട് വഴി ചുറ്റിയ റാലിയിൽ നൂറ് കണക്കിന് പേർ പങ്കാളികളായി.

Follow us on :

More in Related News