Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2025 12:13 IST
Share News :
കോഴിക്കോട്, എപ്രിൽ 6, 2025 ഐലീഗ് സീസണിന് ആവേശകരമായ ക്ലൈമാക്‌സിന് കോഴിക്കോട് വേദിയൊരുങ്ങുന്നു ഇന്ന് കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ വൈകുന്നേരം 4.00 മണിക്ക് നടക്കുന്ന മത്സരത്തിൽ നോകുലം കേരള എഫ്‌സി ഡെംപോ എസ്സി ഗോവയെ നേരിടാൻ തയ്യാറെടുക്കുന്നു. ജികെഎഫ്‌സിയുടെ ചാമ്പ്യൻഷിപ്പ് മോഹങ്ങൾക്ക് ഈ മരം നിർണായകമാണ്, മൂന്നാം ലീഗ് കിരീടവും ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള (ഐ.എസ്.എൽ) സ്‌ഥാനക്കയറ്റത്തിനുമാണ് ടീം ഉന്നമിടുന്നത്. 21 മത്സരങ്ങളിൽ നിന്ന് 37 പോയിൻ്റുമായി ജികെഎഫ്‌സി നിലവിൽ ലീഗ് പട്ടികയിൽ മണ്ടാം സ്ഥാനത്താണ്, ലീഗ് തലപ്പത്തുള്ള ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സി ഗോവയേക്കാൾ രണ്ട് പോയിൻ്റ് മാത്രം പിന്നിലാണ് 121 മത്സരങ്ങളിൽ നിന്ന് 39 പോയിന്റ്) 36 പോയിന്റുമായി മൂന്നാം സ്‌ഥാനത്തുള്ള റിയൽ കശ്‌മീർ എഫ്‌സിയും കിരീടത്തിനായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ട്
ശനിയാഴ്ചത്തെ മത്സരങ്ങൾ
ജികെഎഫ്‌സി - ഡെംപോ എസ്സി ഗോവ (കോഴിക്കോട് - വൈകുന്നേരം 4.00. ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സി ഗോവ - റിയൽ കശ്മീർ എഫ്‌സി (ശ്രീനഗർ - വൈകുന്നേരം 400)
നോകുലം കേരള എഫ്‌സി ഐലീഗ് കിരീടം നേടണമെങ്കിൽ ജികെഎഫ്‌സി ഡെംപോ എസ്സി ഗോവയെ പരാജയപ്പെടുത്തുകയും, ചർച്ചിൽ ബ്രദേഴ്‌സ് റിയൽ കശ്‌മീർ എഫ്‌സിയോട് തോൽക്കുകയും വേണം. റിയൽ കശ്‌മീർ എഫ്‌സിക്ക് ചർച്ചിൽ ബ്രദേഴ്‌സിനെ 3-0 എന്ന മാർജിനിൽ തോൽപ്പിക്കുകയും ജികെഎഫ്സി ഡെംപോ എസ്സി ഗോവയോട് തോൽക്കുകയും ചെയ്‌താൽ, കിരീടം റിയൽ കാശ്മീരിന് നേടാനായേക്കും അതേസമയം, റിയൽ കശ്‌മീർ എഫ്‌സിക്കെതിരായ ഒരു സമനിലയോ വിജയമോ മാത്രം മതി ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സി ഗോവയ്ക്ക് കിരീടം ഉറപ്പിക്കാൻ, ഇത് ചാമ്പ്യന്മാരെ നിർണ്ണയിക്കുന്നതിൽ അവരുടെ മത്സരത്തെയും ഒരുപോലെ നിർണായകമാക്കുന്നു. അതിനാൽ തന്നെ ഈ രണ്ടു മത്സരങ്ങളും ലീഗിലെ തന്നെ ഏറ്റവും നിർണായക മത്സരമായി മാറുകയാണ്.
ലീനിൽ മുൻപ് ഡെംപോ എസ് സി യെ നേരിട്ട ഗോകുലം 1 - മാർജിനിൽ ജയിച്ചിരുന്നു പോയിൻ്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണവരിപ്പോൾ, ജികെഎഫ്‌സി മുമ്പ് രണ്ടുതവണ ഐലീഗ് ട്രോഫി ഉയർത്തിയിട്ടുണ്ടെങ്കിലും, ആ സമയത്ത്, ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള (ഐഎസ്എൽ) സ്ഥാനക്കയറ്റം നിലവിൽ വന്നിട്ടില്ലായിരുന്നു. കഴിഞ്ഞ രണ്ടു എഡിഷനിലെയും ഐ ലീഗ് ചാംപ്യൻസിന് ഐ എസ് എൽ എൻട്രി ലഭിച്ചിരുന്നു, ഈ സീസണിലെ ചാമ്പ്യനും ഐഎസ്‌എല്ലിലേക്ക് നേരിട്ട് സ്‌ഥാനക്കയറ്റം ലഭിക്കും, അതിനാൽ ഒരു വിജയം ക്ലബ്ബിൻ്റെ ചരിത്രത്തിലെ ഒരു നിർണായക നിമിഷമായി മാറിയേക്കാം.
മുൻ ഹെഡ് കോച്ച് അന്റോണിയോ റൂവേഡയ്ക്ക് പകരക്കാരനായി, അസിസ്‌റ്റൻ്റ് കോച്ച് രഞ്ജിത്ത് ടിഎയും ടെക്‌നിക്കൽ ഡയറക്ടർ രഞ്ജിത്ത് സിഎം മുഖ്യ ചുമതല ഏറ്റുകൊണ്ട് പിന്നീടുള്ള മത്സരങ്ങൾക്ക് ടീമിനെ മികച്ച രീതിയിൽ സജ്ജമാക്കി. അവരുടെ നേതൃത്വത്തിൽ, കഴിഞ്ഞ എഴ് മത്സരങ്ങളിൽ ആറ് മത്സരങ്ങളിലും ജികെഎഫ്‌സി വിജയിച്ചു, ഒരു തോൽവി മാത്രം.
മിഡ് ഫീൽഡറും ക്യാപ്റ്റനുമായ സെർജിയോ ലാമാസിൻ്റെ മികവിൽ ടീമിൻ്റെ ആക്രമണം മികച്ച ഫോമിലെത്തി. ജികെഎഫ്‌സിയുടെ സ്ട്രൈക്കറായ തബിസോ ബ്രൗൺ കഴിഞ്ഞ നാല് മത്സരങ്ങളിലും ഗോൾ നേടിയിട്ടുണ്ട്, ഈ സീസണിൽ ഇതുവരെ എട്ട് ഗോളുകൾ അടി താബിസോ ബ്രൗൺ. അതേസമയം, ഇഗ്നാസിയോ അബെലെഡോ ടീമിൻ്റെ വിജയങ്ങളിൽ പങ്കു ചെറുതല്ല. ഒമ്പത് ഗോളുകളുമായി ക്ലബ്ബിനായി ഏറ്റവുമധികം ഗോളുകൾ നേടിയത് ആബേലഡോ ആണ്.
ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ തങ്ങളുടെ സ്വന്തം കാണികൾക്ക് മുന്നിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ടീം ശ്രമിക്കും. ചരിത്രപരമായ മൂന്നാം കിരീടവും ഐ.എസ്.എല്ലിലേക്കുള്ള എൻട്രിയും മാത്രമാണ് ടീമിന് മുന്നിലുള്ളത്.
കിക്കോഫ്: ഏപ്രിൽ 6, 2025 സമയം: വൈകുന്നേരം 4:00 ഇ.എം. എസ് കോർപ്പറേഷൻ സ്‌റ്റേഡിയം, കോഴിക്കോട്. കളികാണാൻ പ്രവേശനം സൗജന്യമാണ്
Follow us on :
More in Related News
Please select your location.