Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടയ അസംബ്ലിയിലെത്തി അപേക്ഷകർ നിരാശരായി മടങ്ങി

28 Mar 2025 20:47 IST

PEERMADE NEWS

Share News :


പീരുമേട്: പീരുമേട് എസ്.എം.എസ് ക്ലബിൽ സംഘടിപ്പിച്ച നിയോജക മണ്ഡല തല അസംബ്ലിയിൽ അപേക്ഷകർ എത്തി നിരാശരായി മടങ്ങി. പട്ടയത്തിനുള്ള അപേക്ഷ സ്വീകരിക്കും എന്ന് വിവിധ ഗ്രുപ്പുകളിൽ പ്രചരിച്ച വാർത്തയെ തുടർന്നാണ് അപേക്ഷകർ എത്തിയത്. റവന്യു, ത്രിതല പഞ്ചായത്തംഗങ്ങൾക്ക് മാത്രമായാണ് യോഗം എന്ന് ഇവിടെയെത്തിയ ശേഷമാണ് അപേക്ഷകർ അറിഞ്ഞത്. യഥാസമയം വിവരങ്ങൾ റവന്യു അധികാരികൾ മാധ്യമങ്ങളെ അറിയിക്കുന്നതിൽ വിമുഖത കാട്ടിയതാണ് തെറ്റിദ്ധാരണ പടരാൻ കാരണം. സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടത്തേണ്ട പരിപാടി സാംസ്കാരിക നിലയത്തിൽ ബാനറുകൾ പ്രദർശിപ്പിച്ച് നടത്തിയത് തെറ്റിദ്ധാരണ പരക്കാൻ കൂടുതൽ കാരണമായി.

Follow us on :

More in Related News