Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാട് കയറി നശിച്ചു

30 Mar 2025 08:28 IST

PEERMADE NEWS

Share News :


പീരുമേട്:

സി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാട് കയറി നശിച്ചു.

കേരളത്തിലെ 245 സർക്കാർ സ്കൂളുകളിൽ മുഖ്യമന്ത്രിയുടെ നൂറ് ദിന കർമ്മപദ്ധതിയുടെ

ഭാഗമായാണ് വെതർ സ്റ്റേഷൻ സ്ഥാപിച്ചത്. 

പ്ലസ് ടു തലത്തിൽജിയോഗ്രഫി ഹുമാനിറ്റീസ്, ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങൾ എടുത്തിട്ടുള്ള കുട്ടികൾക്ക് പഠനാവാശ്യത്തിനാണ് കാലാവസ്ഥ കേന്ദ്രം സ്ഥാപിച്ചത്.  2022 ഒക്ടോബർ 20 കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആണ് പീരുമേട് സി.പി.എം സ്കൂളിലെ ഈ കേന്ദ്രം നാടിന് സമർപ്പിച്ചത്. കുട്ടികളിൽ കാലാവസ്ഥ വ്യതിയാനം വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് അപബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം ഇവിടെ സ്ഥാപിച്ചത്. 245 സ്കൂളുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ സംസ്ഥാനതലത്തിൽ ശേഖരിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന് കൈമാറി അത് ആഗോളതലത്തിൽ പഠനവിധേയമാക്കാനാണ് പദ്ധതി ഇട്ടിരുന്നത്. ആഗോളതാപനം മുതൽ പ്രാദേശിക തലത്തിൽ കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മഴയുടെ അളവ് ,കാറ്റിൻ്റെ ഗതി, കാറ്റിന്റെ വേഗത തുടങ്ങി വിവിധതലങ്ങളിലുള്ള പരീക്ഷണങ്ങൾക്കാണ് ഈ സ്റ്റേഷൻ സൗകര്യം നൽകിയിരുന്നത്. 

 അതാത് ദിവസം രേഖപ്പെടുത്തുന്ന പട്ടികയിൽ നിന്ന് വ്യത്യാസം കുട്ടികൾക്ക് മനസ്സിലാക്കാവുന്നതാണ്. ഇവിടെ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഇന്ത്യൻ മീറ്റ് മീറ്റീരിയൽ ഡിപ്പാർട്ട്മെൻറ് ,സെൻറർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെൻറ് ആൻഡ് മാനേജ്മെൻറ് ,അറ്റ്മോസ്ഫിയറിക് സെൻറർ ഫോർ റിസർച്ച് കുസാറ്റ് തുടങ്ങിയ സ്ഥാപനങ്ങൾ ശേഖരിക്കുകയും പഠനം നടത്തുകയും ചെയ്യും. ഇതിനായിട്ടാണ് ഈ വെതർ സ്റ്റേഷൻ സിപിഎം സ്കൂളിൽ സ്ഥാപിച്ചത്. എന്നാൽ സ്ഥാപിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും

ഈ സംവിധാനം മുഴുവൻ കാടുകയറി നശിക്കുകയും ഉപകരണങ്ങളിൽ ചിലത് നഷ്ടമാവുകയും ചെയ്ത . വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായ അലംഭാവവും ഉദാസീനതയും ആണ് ലക്ഷങ്ങൾ മുടക്കി കുട്ടികൾക്കും നാടിനും പ്രയോജനകരമാകേണ്ട ഒരു സംവിധാനം ഇല്ലാതാകാൻ കാരണം.

Follow us on :

More in Related News