Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജവഹർ മാവൂർ: ലഹരിക്കെതിരെ ഒരു വർഷം നീളുന്ന കാമ്പയിൻ നടത്തുന്നു.

04 Apr 2025 11:16 IST

UNNICHEKKU .M

Share News :

മുക്കം: ജവഹർ മാവൂരിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരായുള്ള ഒരു വർഷം നീളുന്ന കാമ്പയിന്റെ ഭാഗമായി 

വിവിധ പരിപാടികൾ സംഘടിപ്പിക്കും. 

ലഹരിവിരുദ്ധ സദസ്സ്, സന്ദേശയാത്ര, ബോധവൽക്കരണ ക്ലാസ്, പ്രതിജ്ഞ എന്നിവ ഉൾപ്പെടുന്ന പരിപാടികളാണ് നടത്തുന്നത്. ഏപ്രിൽ 5 ശനിയാഴ്ച വൈകിട്ട് നാലുമണിയോടെനടക്കുന്നസന്ദേശയാത്രയോടെയാണ് കാമ്പയിന് തുടക്കം കുറിക്കുക. മാവൂർ ബസ്റ്റാൻഡ് പരിസരത്തിൽ നിന്ന് ആരംഭിച്ച് പാറമ്മൽ ക്രസന്റ് പബ്ലിക് സ്കൂളിൽ

സന്ദേശയാത്ര സമാപിക്കും.

തുടർന്ന് നടക്കുന്ന പരിപാടി

' ഇ.ടി. മുഹമ്മദ് ബഷീർ എംപി  

ഉദ്ഘാടനം ചെയ്യും, അഡ്വക്കറ്റ് പിടിഎ റഹീം എംഎൽഎ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തും, എക്സൈസ് ഡിപ്പാർട്ട്മെൻറ് പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ചെറു വോട്ട് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുക്കും, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി, ജില്ലാപഞ്ചായത്തംഗം സുധാകമ്പളത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ്, വിവിധ സംഘടനാ നേതാക്കൾ പൊതുപ്രവർത്തകർ, ക്ലബ്ബ് ഭാരവാഹികൾ

തുടങ്ങിയവർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ ജവഹർ ക്ലബ്ബ് മുഖ്യരക്ഷാധികാരി കെ.ടി അഹമ്മദ് കുട്ടി,

ചെയർമാൻ ഓനാക്കിൽ ആലി, ക്ലബ്ബ് പ്രസിഡണ്ട് സുദേവ്, സെക്രട്ടറി മുജീബ് കൊന്നാര, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹമീദ് ഇമ്പി, ഇർഷാദ്, സുരേഷ് പി.ടി, ഖാദർ എ പി, മൻസൂർ കുറ്റിപ്പാലക്കൽ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News