Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2025 17:26 IST
Share News :
മല്ലപ്പള്ളി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പച്ചമുളക് ചെടിക്ക് യു . ആർ .എഫ് ലോക റിക്കാർഡ്.
കല്ലൂപ്പാറ കടമാൻകുളം മേട്ടിൻപുറത്ത് ജെയിംസ് ഏബ്രഹാമിൻ വീട്ടുമുറ്റത്ത് 17 .4 അടി ഉയര ത്തിൽ വളർന്ന പച്ചമുളകുചെടിയാണ്കൽക്കത്ത ആസ്ഥാനമായുള്ള യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെറിക്കാർഡ് ബുക്കിൽ ഇടം പിടിച്ചത്.
കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട് സർട്ടിഫിക്കറ്റ് കൈമാറി. കൃഷി ഓഫിസർ പ്രവീണഫലകവും യു.ആർ.എഫ് ചീഫ് എഡിറ്റർ
ഗിന്നസ് സുനിൽ ജോസഫ് മെഡലും നൽകി. ഒരു മാസം മുമ്പ് കാർഷികവിജ്ഞാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻമാരായ ഡോ. സി.പി. റോബർട്ട്, ഡോ. റിൻസി , ഡോ. വിനോദ് മാത്യു,
കല്ലൂപ്പാറ കൃഷി ഓഫീസർ എ.പ്രവീണഎന്നിവരുടെനേതൃത്വത്തിലുള്ള സംഘം അളവുകളും, ഇനവും രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ജൂണിൽ മല്ലപ്പള്ളി ചന്തയിലെ വിൽപ്പനക്കാ രനിൽനിന്ന് വാങ്ങിയ തൈ കൾക്കൊപ്പംകട്ടിയ മുളകു ചെടികൾ വീടിന് സമീപം നട്ടു. സാധാരണ പരിചരണവും നൽകി. ഒരുചെടിക്ക് മാത്രം അസാധാ രണ വളർച്ച കണ്ടതോടെ
ജെയിംസ് വീടിന്റെ ബീമിൽ താങ്ങുകാൽ ഉപയോഗിച്ച് ചെടിയെ കേടുകൂടാതെ സംരക്ഷിച്ചു.
വളർച്ചപോലെ ഉത്പാദനത്തിലും മികച്ചു നിൽക്കുന്നു. വാർഡ് മെമ്പർ പി. ജ്യോതി, കൃഷി വകുപ്പ് ഉദ്ദ്യോഗസ്ഥൻസി.ബിനിഷ്,അനിഷ് സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.
Follow us on :
More in Related News
Please select your location.