Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വകാര്യ മാലിന്യ സംഭരണ കേന്ദ്രം പൂട്ടാൻ പഞ്ചായത്ത് നോട്ടീസ് നൽകി

27 Mar 2025 22:12 IST

Saifuddin Rocky

Share News :

പുളിക്കൽ: പുളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 ൽ പ്രവർത്തിച്ചു വരുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ നിരന്തരം നാട്ടുകാരുടെ പരാതികൾ ഉയരുകയും നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയിട്ടും മറുപടി ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ പോലീസ് സഹായത്തോടെ ഈ കേന്ദ്രം ഉടൻ അടച്ചു പൂട്ടാനും മാലിന്യം നീക്കം ചെയ്യാനും നടപടിയെടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി വിനോദ് ഓലശ്ശേരി അറിയിച്ചു. മറ്റു ജില്ലകളിൽ നിന്നും സംഭരിക്കുന്ന അജൈവ മാലിന്യങ്ങൾ തരംതിരിക്കുന്നതിനു വേണ്ടിയാണ് ഇവിടെ എത്തിക്കുന്നതെങ്കിലും അത് കൃത്യമായി നടക്കാത്തതിനാൽ പരന്ന് ദുർഗന്ധം ഉണ്ടാക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Follow us on :

More in Related News