Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രൊഫ. ഡോ. സജ്ന ജലീൽ മഹാത്മാഗാന്ധി സ‍ർവകലാശാലാ പരീക്ഷാ കൺട്രോള‍ർ

17 Sep 2026 17:32 IST

CN Remya

Share News :

കോട്ടയം: മഹാത്മാഗാന്ധി സ‍ർവകലാശാലാ പരീക്ഷാ കൺട്രോള‍റായി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് മേധാവിയായ പ്രൊഫ. (ഡോ.) സജ്ന ജലീലിനെ നിയമിച്ചു. വ്യാഴാഴ്ച നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കൂടാതെ, സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. സി. ആ‍ർ. ഹരിലക്ഷ്മീന്ദ്ര കുമാറിനെ ഡയറക്ടർ ഓഫ് കോളജ് ‍ഡവലപ്മെന്റ് കൗൺസിലായും നിയമിച്ചു.

27 വർഷത്തെ അധ്യാപന പരിചയമുള്ള പ്രൊഫ. സജ്ന ജലീൽ, സർവകലാശാലയിലെ വിവിധ ബോർഡ് ഓഫ് സ്റ്റഡീസുകളുടെ അംഗമായും പ്രവർത്തിച്ചു വരുന്നു. മൂന്ന് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ പരിശോധകയും യു.പി.എസ്.സി ഉപദേഷ്ടാവുമാണ്. ഡയറക്ടർ ഓഫ് കോളജ് ‍ഡവലപ്മെന്റ് കൗൺസിലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

വിദ്യാഭ്യാസത്തിൽ പി.എച്ച്.ഡി. നേടിയിട്ടുള്ള പ്രൊഫ. സജ്ന, ഗണിത വിദ്യാഭ്യാസവും വിദ്യാഭ്യാസ സാങ്കേതികവിദ്യയും എന്ന വിഷയത്തിൽ എം.എഡും ഗണിതശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ഇരുപതോളം ഗവേഷക വിദ്യാ‍ർത്ഥികൾക്ക് മാർഗദർശിത്വവും നൽകി. ഫലാധിഷ്ഠിത മൂല്യനിർണയം, ഗണിത വിദ്യാഭ്യാസം, ഇൻസ്ട്രക്ഷണൽ ഡിസൈൻ എന്നീ മേഖലകളിൽ വിദഗ്ധയാണ്. സ്വയം കോഴ്സുകളുടെ സർവകലാശാലാ കോഡിനേറ്ററുമാണ് പ്രൊഫ. സജ്ന.

ഡോ. സി. ആ‍ർ. ഹരിലക്ഷ്മീന്ദ്ര കുമാർ സെന്റർ ഫോ‍‍ർ യോഗ ആൻ്റ് നാച്ചുറോപതിയുടെ ഓണററി ഡയറക്ടറാണ്. സ‍‍‍ർവകലാശാലാ സെനറ്റ് മെമ്പറായും ബോ‍‍‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അഫിലിയേറ്റഡ് കോളജുകളുടെ ആസൂത്രണവും വികസനവും സംബന്ധിച്ച നയരൂപീകരണ സമിതിയാണ് കോളേജ് ‍ഡവലപ്മെന്റ് കൗൺസിൽ.

Follow us on :

More in Related News