Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2025 22:01 IST
Share News :
മസ്‌കറ്റ് / കോട്ടയം:: കലാ സാംസ്‌കാരിക സാമൂഹ്യ മേഖലയിലെ സ്തുത്യർഹ സേവനങ്ങൾ പരിഗണിച്ചു കൊണ്ട് ലണ്ടൻ മലയാള സാഹിത്യ വേദി ഏർപ്പെടുത്തിയ പുരസ്‌കാരം കോട്ടയത്ത് വച്ച് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ രത്‌നകുമാറിന് സമ്മാനിച്ചു.
മുൻ മന്ത്രിയും എംഎൽഎ യുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ് പുരസ്‌കാരദാനം നിർവ്വഹിച്ചത്. പുരസ്‌കാരത്തിനു അർഹരായവർ പ്രവാസ ലോകത്ത് നടത്തുന്ന പ്രവർത്തനങ്ങൾ അമൂല്യമാണെന്നും അവർ മലയാള ഭാഷയുടെയും കേരളത്തിന്റെയും അംബാസ്സഡർമാരാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
മലയാളിത്തവും മലയാള ഭാഷയും പ്രതിസന്ധി നേരിടുന്ന ഒരു കാലഘട്ടത്തിൽ ലണ്ടൻ മലയാള സാഹിത്യവേദിയെ പോലെ ഒട്ടനവധി സംഘടനകൾ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് നമുക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ് എന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം മറുപടി പ്രസംഗത്തിൽ ഡോ. ജെ രത്നകുമാർ പറഞ്ഞു. കൂടാതെ, ലോകം മുഴുവനും പ്രത്യേകിച്ച് കേരളത്തിലെ 14 ജില്ലകളിലുമായി വേൾഡ് മലയാളി ഫെഡറേഷൻ നടത്താനിരിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിനു വേണ്ടിയുള്ള എല്ലാവരുടെയും സർവ പിന്തുണയും ഡോ ജെ രത്നകുമാർ അഭ്യർത്ഥിച്ചു.
പ്രോഫ: മാടവന ബാലകൃഷ്ണപിള്ള, ഡോ അജി പീറ്റർ എന്നിവരായിരുന്നു മറ്റു പുരസ്‌കാര ജേതാക്കൾ. ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോർഡിനേറ്റർ റെജി നന്ദിക്കാട് സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ, യുകെയിൽ നിന്നുള്ള ലോക കേരള സഭാ അംഗം സി എ ജോസഫ് (ലണ്ടൻ) തുടങ്ങി കലാസാമൂഹ്യസാംസ്‌കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.