Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ്റെ സ്വന്തം രാജ്യത്തും എൻ്റെ സ്വന്തം സ്ഥലത്തും എനിക്ക് ഒരു ഹിന്ദുവാണെന്ന് തെളിയിക്കേണ്ടതുണ്ടോ.?

27 Aug 2024 12:46 IST

Enlight News Desk

Share News :

തമിഴ്‌നാട്ടിലെ മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം സന്ദർശിച്ചപ്പോൾ ഹിന്ദുവാണെന്നതിൻ്റെ തെളിവ് നൽകാൻ ആവശ്യപ്പെട്ടതായി നടിയും ബിജെപി നേതാവുമായ നമിത.

ക്ഷേത്രം സന്ദർശിക്കുന്നതിനിടയിൽ ക്ഷേത്ര ഭാരവാഹികളിൽ ഒരാൾ തന്നെ തടഞ്ഞുവെന്നും, ഹിന്ദുവാണെന്നതിന് തെളിവ് ആവശ്യപ്പെട്ടുവെന്നുമുള്ള നമിതയുടെ ആരോപണം പിടിഐ റിപ്പോർട്ട് ചെയ്തു. "ആദ്യമായി, എൻ്റെ സ്വന്തം രാജ്യത്തും എൻ്റെ സ്വന്തം സ്ഥലത്തും എനിക്ക് ഒരു ഹിന്ദുവാണെന്ന് തെളിയിക്കേണ്ടതിൻ്റെ ആവശ്യകത എനിക്ക് അനുഭവിക്കേണ്ടിവന്നു! വളരെ പരുഷമായാണ് ഭാരവാഹിയും അയാളുടെ ഒരു അസിസ്റ്റൻ്റും കൂടി ചോദ്യം ചെയ്തത്.” അവർ ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ പറഞ്ഞു. താൻ ഹിന്ദുവായി ജനിച്ചുവെന്നത് അറിയാവുന്ന വസ്തുതയാണെന്നും തൻ്റെ വിവാഹം തിരുപ്പതിയിൽ വെച്ചാണ് നടത്തിയതെന്നും മകന് ഭഗവാൻ കൃഷ്ണൻ്റെ പേരാണ് ഇട്ടിരിക്കുന്നതെന്നും ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ താരം പറഞ്ഞു.“ഇങ്ങനെയിരിക്കെ അവർ പരുഷമായും ധിക്കാരപരമായും സംസാരിച്ചു, എൻ്റെ ജാതിയും വിശ്വാസവും തെളിയിക്കാൻ ഒരു സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു,” അവർ പറഞ്ഞു.

അതേസമയം, മുഖംമൂടി ധരിച്ചിരുന്നതിനാൽ നമിതയും ഭർത്താവും ഹിന്ദുക്കളാണോ എന്ന് അന്വേഷിച്ചതായും ക്ഷേത്രത്തിൻ്റെ ആചാരങ്ങളെ കുറിച്ച് അവരോട് പറഞ്ഞതായും ക്ഷേത്രത്തിലെ മുതിർന്ന ഭാരവാഹികൾ പറഞ്ഞു.വ്യക്തത വരുത്തിയ ശേഷം നെറ്റിയിൽ കുങ്കുമം പൂശി അവരെ ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുപോയി എന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, വിശ്വാസം വ്യക്തമാക്കുകയും നെറ്റിയിൽ കുങ്കുമം പുരട്ടുകയും ചെയ്തതിന് ശേഷമാണ് ക്ഷേത്രത്തിനുള്ളിൽ അനുവദിച്ചതെന്ന് താരം പറഞ്ഞു.

ഒരു മൂലയിൽ 20 മിനിറ്റ് ഓളം ഇരുത്തി. ഞായറാഴ്ച ഞങ്ങളുടെ സന്ദർശനത്തെക്കുറിച്ച് പോലീസിനെ അറിയിച്ചിരുന്നു," ഭക്തരെ ശല്യപ്പെടുത്താതിരിക്കാനാണ് മുഖംമൂടി ധരിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. തന്നോട് അപമര്യാദയായി പെരുമാറിയ ക്ഷേത്രം ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് നമിത ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റിട്ടു. 

Follow us on :

More in Related News