Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോഷ്യല്‍ മീഡിയ അക്രമണം. സത്യം മണിച്ചേട്ടനറിയാം...വെളിപ്പെടുത്തി ദിവ്യ ഉണ്ണി

30 Nov 2024 10:49 IST

Shafeek cn

Share News :

അധികം ഹേറ്റേഴ്സില്ലാത്ത നടിയാണ് ദിവ്യ ഉണ്ണി എങ്കിലും, അന്തരിച്ച താരം കലാഭവന്‍ മണിയുടെ പേരുമായി ബന്ധപ്പെട്ട് വിവാദത്തിലായിരുന്നു. കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും സജീവമാണ്. മണിക്കൊപ്പം അഭിനയിക്കാന്‍ ദിവ്യ വിസമ്മതിച്ചുവെന്ന പ്രചാരണങ്ങള്‍ ദിവ്യയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഈ വിവാദത്തോട് പ്രതികരിച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി ഇപ്പോള്‍. വിനയന്റെ 'കല്യാണസൗഗന്ധികം' എന്ന ചിത്രത്തിലൂടെയാണ് നായികയായി ദിവ്യ ഉണ്ണി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ദിവ്യയും കലാഭവന്‍ മണിയും പ്രണയിക്കുന്നതായ ഒരു ഭാഗമുണ്ട്.


എന്നാല്‍ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവന്‍ മണിയ്‌ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നും തുടര്‍ന്ന് ആ ഗാനരംഗം ഒഴിവാക്കി എന്നുമായിരുന്നു ആരോപണം. ഈ ആരോപണം തെറ്റാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇതിനെ പറ്റി ഞാന്‍ പറഞ്ഞിരുന്നു. എനിക്കുമറിയാം അദ്ദേഹത്തിനുമറിയാം. മണിച്ചേട്ടനെ കുറിച്ച് ഞാന്‍ എന്തെങ്കിലും പറയുന്നത് ന്യായയുയക്തമല്ല. ആളുകള്‍ പറയുന്നത് പറഞ്ഞോണ്ടേയിരിക്കും. ഇവരെ എന്തിന് ഫീഡ് ചെയ്യണം. എന്തെങ്കിലും കാര്യം വേണ്ട എന്നുണ്ടെങ്കില്‍ അതിനെ പട്ടിണിക്കിടുക. അത് പട്ടിണി കിടന്നു ചാവട്ടെ. നമ്മള് വളര്‍ത്തുന്നതെന്തിനാ എന്നാണ് ദിവ്യ ഉണ്ണി ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്.


കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കലാഭവന്‍ മണിയുടെ കൂടെ അഭിനയിക്കാന്‍ ദിവ്യ ഉണ്ണി തയ്യാറായില്ല എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ദിവ്യ ഉണ്ണിയുടെ എല്ലാ വീഡിയോകള്‍ക്കും പോസ്റ്റുകള്‍ക്കും അടിയില്‍ ഇത്തരത്തില്‍ ഹേറ്റ് ക്യാമ്പയിന്‍ പോലുള്ള കമന്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ അതിനോടൊന്നും ദിവ്യ ഉണ്ണി ഇതുവരെ പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് നിരവധി ഓണ്‍ലൈന്‍ ടാനലുകളില്‍ ദിവ്യ അഭിമുഖങ്ങള്‍ കൊടുത്തരിക്കുന്നത്. 


അതേസമയം, സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ദിവ്യ ഉണ്ണി നൃത്തരംഗത്ത് സജീവമാണ്. താരം ഇപ്പോള്‍ ടെക്‌സസിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. തന്റെ കുടുംബവും നൃത്ത വിദ്യാലയുമൊക്കെയായി തിരക്കിലാണ് ദിവ്യ ഉണ്ണി. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിയുമായി കേരളത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ദിവ്യ ഉണ്ണി.




Follow us on :

More in Related News