Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 24 ന്

18 Aug 2025 11:58 IST

NewsDelivery

Share News :

കോഴിക്കോട്: ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ, മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ‌് ആന്റ് സ്പോർട്‌സ് ഗവൺമെൻ്റ് ഓഫ് ഇന്ത്യ, ആയുഷ് മന്ത്രാലയം, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഖേലോ ഇന്ത്യ എന്നിവയുടെ അംഗീകാരമുള്ള യോഗാസന ഭാരതി ന്റെയും യോഗാസന സ്പോർട്‌സ് അസോസിയേഷൻ ഓഫ് കേരളയുടെയും കീഴിലുള്ള കോഴി ക്കോട് ജില്ലാ യോഗാസന സ്പോർട്‌സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് 2025 ആഗസ്റ്റ് 24ന് ഞായറാഴ്‌ച കോഴിക്കോട്‌ തൊണ്ടയാട് ചിന്മയ വിദ്യാലയത്തിൽ വെച്ച് നടക്കും.

10 വയസ്സു മുതൽ 55 വയസ്സു വരെയുള്ളവർക്ക് വിവിധ കാറ്റഗറിയിൽ മത്സരങ്ങളിൽ പങ്കെടുക്കാം. ജില്ലാ ചാമ്പ്യൻഷിപ്പിൽ വിജയികളാകുന്നവർക്ക് യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷി പ്പിൽ പങ്കെടുക്കുവാൻ കഴിയും. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്നവർക്ക് യോഗാ സന ഭാരതിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ കഴി യുന്നതാണ്.

ദേശീയ ചാമ്പ്യൻഷിപ്പിൽ വിജയികളാകുന്നവരെ ഖേലോ ഇന്ത്യ, വിമൻസ് ലീഗ് എന്നീ മത്സരങ്ങളിലേക്ക് പരിഗണിക്കുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കുന്നവർ ആഗസ്റ്റ് 20 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജി സ്ട്രേഷന് ബന്ധപ്പെടുക: 9995661537, 9497679211

പത്രസമ്മേളനത്തിൽ

യോഗാചാര്യ ശ്രീ ഉണ്ണിരാമൻ മാസ്റ്റർ (സംസ്ഥാന വൈസ് പ്രസിഡന്റ്),വി. സജീവ് (ജില്ലാ സെക്രട്ടറി),വി. ജയരാജ് (ജില്ലാ വൈസ് പ്രസിഡന്റ്റ്),സവിത നിധിൻ (ജില്ലാ ജോയിൻ്റ് സെക്രട്ടറി പങ്കെടുത്തു

Follow us on :

More in Related News