Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പണിക്കൂലി സംബന്ധിച്ച് തർക്കം: തലയോലപ്പറമ്പിൽ രണ്ട് പേർക്ക് വെട്ടേറ്റു.

28 Nov 2025 23:47 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പണിക്കൂലി സംബന്ധിച്ച് ഉണ്ടായ തർക്കത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. വടകര എരട്ടാനിക്കാവ് ഭാഗത്ത് വെള്ളിയാഴ്ച രാത്രി 10.30 ഓടെ യാണ് സംഭവം. വടകര സ്വദേശികളായ രതീഷ് , ജനീഷ് എന്നിവർക്കാണ് വെട്ടേറ്റത്. കരിങ്കൽ പണിക്കാരായ ഇവരും നിർമ്മാണം ഏറ്റെടുത്ത

വരിക്കാംകുന്ന് മൂലക്കടവ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വാഗമൺ സ്വദേശി ബിജുവുമായിട്ടാണ് പണിക്കൂലി നൽകാനുള്ളതിനെ തുടർന്ന് തർക്കം ഉണ്ടായത്. ഇത് ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ജനീഷിന് തലയ്ക്ക് ആഴത്തിൽ പരിക്കേറ്റതായാണ് വിവരം. സംഭവം അറിഞ്ഞ് തലയോലപ്പറമ്പ് പോലിസ് സ്ഥലത്തെത്തി ബിജുവിനെ കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.

Follow us on :

More in Related News