Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവാഹമോചനം ആവശ്യപ്പെട്ടുള്ളതിലെ വിരോധം; അനുജത്തിയുടെ കൂടെ വാടകക്ക് താമസിക്കുന്ന വീട്ടിൽ കയറി അതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ.

04 May 2025 23:34 IST

santhosh sharma.v

Share News :

വൈക്കം: വിവാഹമോചനം ആവശ്യപ്പെട്ടുള്ളതിലെ വിരോധം മൂലം അനുജത്തിയുടെ കൂടെ വാടകക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിൽ കയറി അതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. എറണാകുളം മുളവുകാട് ലിത്തിത്തറ വീട്ടിൽ അനിൽ ലിവേറ(48) ആണ് പിടിയിലായത്.തലയോലപ്പറമ്പ് തലപ്പാറയിൽ ഞായറാഴ്ച പുലർച്ചെയാണ് 2 മണിയോടെയാണ് സംഭവം.യുവതി ഡിവോഴ്സ് ആവശ്യപ്പെട്ടതിലുള്ള വിരോധം മൂലം വാടകയ്ക്ക് താമസിക്കുന്ന ഇവരുടെ വീടിൻ്റെ അടുക്കള വാതിലും കിടപ്പ് മുറിയുടെ വാതിലും തകർത്ത് അകത്ത് കയറിയ ശേഷം യുവതിയെയും മറ്റും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

വിവാഹമോചനത്തിനുള്ള നടപടിക്രമങ്ങൾ കുടുംബകോടതിയിൽ നടന്നു വരുന്നതിനിടെയാണ് ആക്രമണം.

പരാതിയെ തുടർന്ന് തലയോലപ്പറമ്പ്

പോലീസ് എസ് ഐമാരായ പി.എസ് സുധീരർ ,പി.ആർ സുധർശനൻ എന്നിവരുടെ നേതൃത്വത്തിലുള്ള പേലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Follow us on :

More in Related News