Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലെബനനില്‍ മരണം 569, പതിനായിരക്കണക്കിനാളുകള്‍ പലായനം ചെയ്തു

25 Sep 2024 10:26 IST

- Shafeek cn

Share News :

ബെയ്‌റൂട്ട്: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ലെബനനില്‍ മരണം 569 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 50 കുട്ടികളും 94 സ്ത്രീകളും ഉള്‍പ്പെടുന്നെന്നാണ് റിപ്പോര്‍ട്ട്. 1835 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേല്‍ ബോംബാക്രമണത്തില്‍ നിന്നും സുരക്ഷ തേടി തെക്കന്‍ ലെബനനില്‍ നിന്നും പതിനായിരക്കണക്കിനാളുകളാണ് പലായനം ചെയ്തത്. മൃതദേഹം റോഡുകളില്‍ ചിതറിക്കിടക്കുകയാണെന്ന് ലെബനനില്‍ നിന്നും പലായനം ചെയ്യുന്നവര്‍ പറയുന്നു. തെക്കന്‍ ലെബനനില്‍ നിന്നും പലായനം ചെയ്ത 10000 ആളുകള്‍ക്ക് ബെയ്‌റൂട്ടില്‍ അഭയ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.


അതേസമയം മുതിര്‍ന്ന കമാന്‍ഡര്‍ ഇബ്രാംഹിം മുഹമ്മദ് ക്വുബൈസി (അബു മുസ) കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ബെയുറൂട്ടിലെ തെക്കന്‍ പ്രദേശങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ക്വുബൈസിയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ക്വുബൈസിയെ കൂടാതെ മറ്റ് രണ്ട് കമാന്‍ഡര്‍മാരെയും ആറ് പേരെയും വധിച്ചുവെന്നായിരുന്നു ഇസ്രേയല്‍ അവകാശപ്പെട്ടത്. ഇസ്രയേലിന്റെ അഭിപ്രായത്തില്‍ ഹിസ്ബുള്ളയുടെ വിവിധ മിസൈല്‍ യൂണിറ്റുകള്‍ക്ക് നേതൃത്വം നല്‍കിയത് ക്വുബൈസിയാണ്.


എന്നാല്‍ ഇസ്രയേലിലെ അറ്റ്‌ലിറ്റ് നാവിക താവളത്തെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി ഹിസ്ബുള്ളയും അറിയിച്ചു. യുദ്ധസമയത്ത് പ്രധാന തീരുമാനങ്ങളെടുക്കുന്ന ഇസ്രയേല്‍ സൈന്യത്തിന്റെ ‘ഷയേതത് 13’ യൂണിറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലെബനനില്‍ നിന്നും മാറണമെന്ന് പൗരന്മാര്‍ക്ക് ബ്രിട്ടന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Follow us on :

More in Related News