Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രിയ ഗുരോ.... വിട

25 Dec 2024 23:46 IST

Fardis AV

Share News :



വർഷങ്ങളോളം എം.ടിയുടെ സന്തത സഹചാരിയും ആദ്യകാല എം.ടി സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറും മുൻ നിയമസഭാംഗവുമായിരുന്ന പുരുഷൻ കടലുണ്ടി പ്രിയ ഗുരുവിനെ ഓർത്തെടുക്കുകയാണിവിടെ.......


പ്രിയ ഗുരോ..... വിട


ലോകത്ത് നൂറുവർഷത്തെ 100 കഥകൾ എടുത്താൽ അതിലൊന്ന് എംടി സാറിന്റെ ഇരുട്ടിന്റെ ആത്മാവ് ആയിരിക്കും.

അതിലെ വേലായുധനെ അറിഞ്ഞവർ, കാലങ്ങളോളം അസ്വസ്ഥരായിട്ടും ഉണ്ടാവും. എന്റെ നാടക പ്രവർത്തനത്തിന് ശക്തി പകരാൻ ഗുരു എനിക്ക് സമ്മാനിച്ചതായിരുന്നു ' ഇരുട്ടിന്റെ ആത്മാവ് '. ഇതിന്റെ നാടകാവിഷ്കാരം, വടകര വരദ നാലുവർഷത്തിലധികം തുടർച്ചയായി അവധരിപ്പിക്കുക ഉണ്ടായി. ഇരുട്ടിന്റെ ആത്മാവ് കേരളത്തിനകത്തും പുറത്തും നിറഞ്ഞ സദസ്സിൽ അവതരിപ്പിക്കുകയുണ്ടായി,

 ചെറുകാടിന്റെ ദേവലോകം മുതൽ കടവ് വരെയുള്ള വിഖ്യാതമായ സിനിമകളിൽ എല്ലാം സാങ്കേതിക രംഗത്ത് പ്രവർത്തിക്കാൻ സ്നേഹത്തോടെ എന്നെ കൂട്ടിയതും ഓർക്കുന്നു. എന്റെ കലാ ജീവിതത്തിൽ അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിച്ച, ഗുരുവേ..... വിട നൽകാൻ ആവുന്നില്ലലോ.

                               ~പുരുഷൻ കടലുണ്ടി.

Follow us on :

More in Related News