Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദാറുൽ ഖുർആൻ ഹയർ സെക്കണ്ടറി മദ്റസ സിൽവർ ജൂബിലി ആഘോഷം സമാപിച്ചു

18 May 2025 16:18 IST

ENLIGHT MEDIA OMAN

Share News :

സൂർ: പ്രവാസത്തിലും പ്രഭ പരത്തിയ കാൽ നൂറ്റാണ്ട് എന്ന പ്രമേയവുമായി സൂറിൽ നാല് പതിറ്റാണ്ട് കാലമായി ജനമനസ്സുകളിൽ സ്തുതർഹമായ പ്രവർത്തനം കാഴ്ചവെച്ചു വരുന്ന സൂർ കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ഖുർആൻ ഹയർ സെക്കണ്ടറി മദ്റസയുടെ 25-ാം വാര്‍ഷിക മഹാ സമ്മേളനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് സമസ്ത പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്റി മുത്തു കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. 

ശരീഅത്ത് നിയമങ്ങൾ അനുസരിക്കേണ്ടത് ഓരോ വിശ്വാസിയുടെ ബാധ്യതയാണ്, അതിനെതിരെയുള്ള പ്രവർത്തനങ്ങൾ അനുവദിച്ചു കൊടുക്കാൻ പാടില്ലായെന്നും എല്ലാവരും ഐക്യത്തിലും സൗഹാർദത്തിലും വർത്തിക്കണമെന്നും മുൻകാലങ്ങളിലെ മഹത്തുക്കൾ കാണിച്ച മാതൃക പിൻപറ്റണമെന്നും ജിഫ്‌രി തങ്ങൾ പറഞ്ഞു. മദ്റസയിൽ സമസ്ത നടപ്പിലാക്കിയ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും തങ്ങൾ നിർവഹിച്ചു. കാലത്തിനനുസരിച്ചുള്ള മദ്റസ സംവിധാനം പ്രോൽസാഹിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. ഇബ്റാഹീം ബ്നു അദ്ഹം (റ) മഖാം സിയാറത്തോടെയാണ് തുടക്കം കുറിച്ചത്. 

കമ്മിറ്റി പ്രസിഡൻ്റ് യു പി മുഹിയുദ്ധീൻ മുസ്‌ലിയാർ അധ്യക്ഷനായി. പ്രമുഖ വാഗ്മിയും പണ്ഡിതനുമായ അൽ ഹാഫിള് സിറാജുദ്ദീൻ അൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. സ്വദർ മുഅല്ലിം ബശീർ ഫൈസി ആമുഖ പ്രഭാഷണവും ഹാഫിള് ഫൈസൽ ഫൈസി ഖിറാഅത്തും നടത്തി. വിശിഷ്ടാതിഥി അബ്ദുൽ ഗഫൂർ ഫൈസി, ഔഖാഫ് പ്രതിനിധി ശൈഖ് സ്വലാഹ് അൽ മുഖൈനി, മസ്ജിദ് ഇമാം ശൈഖ് സ്വലാഹ് മിസ്റ്, ഒമാൻ എസ്.ഐ.സി പ്രസിഡൻ്റ് അൻവർ ഹാജി, മസ്ക്കത് റൈഞ്ച് സെക്രട്ടറി ഇമ്പിച്ചാലി മുസ്‌ലിയാർ, ചെയർമാൻ യൂസുഫ് മുസ്‌ലിയാർ, ഒമാൻ എസ്.കെ.എസ് എസ് എഫ് പ്രസിഡൻ്റ് ശാക്കിർ ഫൈസി, ട്രഷറർ ശരീഫ് തിരൂർ, സഈദ് അലി ദാരിമി, ഹാഫിള് അബൂബക്കർ സിദീഖ് മൗലവി, ഹാഫിള് ശംസുദ്ധീൻ മൗലവി, സൈനുദ്ധീൻ കൊടുവള്ളി, അബ്ദുൽ നാസർ ദാരിമി, ശംസുദ്ധീൻ ബാഖവി ഇബ്റ, മുസ്ഥഫ നിസാമി സിനാവ്, സുനീർ ഫൈസി ബർക്ക, അബ്ദുൽ ലത്തിഫ് മുസ് ലിയാർ, സലീം കോർണിഷ്, ഹാഷിം ഫൈസി റൂവി, സത്താർ ബുആലി, സൈദ് നെല്ലായ, അബ്ദുൽ റസാഖ് പേരാമ്പ്ര തുടങ്ങി ഒമാനിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. 

ജൂബിലി ആഘോഷ സ്പ്ലിമെൻ്റ്, ഒമാൻ എസ്ഐ.സി വിവിധ കർമ്മ പദ്ധതികൾ, പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയതക്കമുള്ള കുട്ടികളെ ആധരിക്കൽ നടന്നു. മദ്റസ സെക്രട്ടറി ശിഹാബ് വാളക്കുളം സ്വാഗതവും കമ്മിറ്റി ജനറൽ സെക്രട്ടറി ആബിദ് മുസ്‌ലിയാർ നന്ദിയും പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News