Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 16:19 IST
Share News :
കൊൽക്കത്ത: ദന ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ രണ്ട് പേർ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. പുർബ ബർധമാൻ ജില്ലയിൽ വൈദ്യുതി കമ്പിയിൽ സ്പർശിച്ചതിനെ തുടർന്ന് ചന്ദൻ ദാസ് (31) എന്ന സിവിൽ വോളന്റിയർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരു സംഭവത്തിൽ ഹൗറ മുനിസിപ്പൽ കോർപറേഷനിലെ ജീവനക്കാരനെ തന്തിപ്പാറയിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച, വൈദ്യുതാഘാതമേറ്റ് രണ്ട് മരണങ്ങൾ സംസ്ഥാനത്ത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ കിഴക്കൻ തീരത്ത് ദാന ആഞ്ഞടിക്കുകയും അതിവേഗ കാറ്റിനൊപ്പം കനത്ത മഴ പെയ്യുകയും ചെയ്തു. കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീണു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 2.16 ലക്ഷത്തോളം ആളുകളെ മാറ്റിപാർപ്പിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണ്. ദാന ചുഴലിക്കാറ്റിനെത്തുടർന്ന് വെള്ളിയാഴ്ച സംസ്ഥാനത്തെ പലയിടങ്ങളും വെള്ളത്തിലായിരുന്നു.
ഒഡീഷയിലും പശ്ചിമ ബംഗാളിലും ദാന അടിസ്ഥാന സൗകര്യങ്ങൾക്കും കാർറഷിക വിളകൾക്കും കനത്ത നാശം വരുത്തി. വെള്ളിയാഴ്ച പുലർച്ചെ 12.05ഓടെ ഭിതാർകനികയ്ക്കും ഒഡിഷയിലെ ഭദ്രക് ജില്ലയിലെ ധമ്രയ്ക്കും ഇടയിൽ 110 കിലോമീറ്റർ വേഗത്തിൽ ആരംഭിച്ച കാറ്റ് രാവിലെ 8.30ഓടെയാണ് അവസാനിച്ചത്.
Follow us on :
Tags:
More in Related News
Please select your location.