Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 11:12 IST
Share News :
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന ചിത്രം രണ്ടുദിവസം മുന്‍പാണ് തിയറ്ററുകളിലെത്തിയത്. റിലീസ് കഴിഞ്ഞയുടന്‍ ചിത്രത്തിന്റെ ശബ്ദത്തെ പറ്റി നിരവധി പരാതികളാണ് ഉയര്‍ന്നത്. അസഹ്യമായ ശബ്ദമാണ് ചിത്രത്തിന് എന്നാണ് പൊതുവില്‍ ഉയര്‍ന്ന പരാതി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പ്രകാരം തീയറ്ററിലെ നോയിസ് ലെവല്‍ 105 ഡെസിബലിന് അടുത്താണ്. ഇതേത്തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് കെ.ഇ.ജ്ഞാനവേല്‍ രാജ.
റിലീസ് ദിവസം അടക്കം ചിത്രം കണ്ടിറങ്ങിയവരില്‍ പലരും തലവേദന എന്ന പരാതി ഉന്നയിച്ചത് ഈ ശബ്ദ പ്രശ്‌നത്താല്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളും മറ്റും പറയുന്നത്. വോളിയം മൈനസ് രണ്ട് ആയി കുറയ്ക്കാനാണ് നിര്‍മ്മാതാവിന്റെ നിര്‍ദേശം. തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമമായ ആകാശവാണിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദൃശ്യാനുഭവവുമായി ബന്ധപ്പെട്ട് മറ്റുപരാതികളൊന്നും തന്നെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് നിര്‍മാതാവ് പറഞ്ഞു.
ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ഉയര്‍ന്ന ശബ്ദവുമായി ബന്ധപ്പെട്ട് വിമര്‍ശനമുന്നയിച്ചിരുന്നു. തലവേദനയോടെ തിയറ്റര്‍ വിടുന്ന ഒരു സിനിമ കാണാനും രണ്ടാമത് ആളുകള്‍ തിയറ്ററിലേക്ക് എത്തില്ലെന്ന് റസൂല്‍ പൂക്കുട്ടി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രത്തിലെ ശബ്ദബാഹുല്യത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു മാധ്യമ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് റസൂല്‍ പൂക്കുട്ടി ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
തിരക്കഥയിലെ വൈകാരിക തലം എത്രത്തോളം വര്‍ക്ക് ആയിട്ടുണ്ടെന്നത് സംശയത്തില്‍ തന്നെയാണ്. വളരെ വേഗത്തില്‍ പോകുന്ന കഥ പറച്ചില്‍ രീതിയാണ് സംവിധായകന്‍ അവലംബിച്ചിരിക്കുന്നത്. ശിവയുടെ മുന്‍ചിത്രം വിവേകത്തിന്റെ പേസ് പലയിടത്തും തോന്നുന്നുമുണ്ട്. കഥ സന്ദര്‍ഭങ്ങളില്‍ നിന്നും അതിവേഗം അടുത്ത മൂഹൂര്‍ത്തത്തിലേക്ക് സംവിധായകന്‍ പ്രേക്ഷകനെ കൊണ്ടുപോകുന്നുണ്ട്.
അതേസമയം കേരളത്തില്‍ തിയേറ്ററില്‍ കങ്കുവ കൂപ്പുകുത്തുകയയാണ്. വന്‍ ഹൈ്പ്പില്‍ നിന്ന് വന്ന സിനിമ തീയേറ്ററില്‍ കാണുന്നത് നഷ്ടമാണെന്നും പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയര്‍ന്നില്ലെന്നും കങ്കുവ ഇതെന്തുവാ എന്നും ആരാധകര്‍ ചോദിക്കുന്നു. ശിവയില്‍ ഹോപ്പുണ്ട് എന്ന് സിനിമ ഇറങ്ങുന്നത് വരൈ പ്രതീക്ഷ പങ്കുവെച്ച ആരാധകരും നിരാശരാണ്. ഫീല്‍ഡ് ഔട്ട് ആയ സൂര്യയെ ഒരിക്കല്‍ കൂടി ഫീല്‍ഡൗട്ട് ആക്കി എന്നും ട്രോളുകള്‍ നിറയുകയാണ്. വന്‍ താരാവലി ഉള്ള പീരിയോഡിക് ആക്ഷന്‍ ഡ്രാമ എല്ലാ പ്രതീക്ഷകളും തകര്‍ത്തുവെന്നും യൂ്ടയൂബേര്‍സ് അടക്കം സമ്മതിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.