Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരയന്ന ശിൽപ്പ ചാരുതയിൽ തീർത്ത് പൊതുകിണർ നാടിന് സമർപ്പിച്ചു.

17 May 2025 09:36 IST

UNNICHEKKU .M

Share News :

മുക്കം: പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായി കിടക്കുന്ന മാവൂർ ഗ്രാമ പഞ്ചായത്ത് 18ാം വാർഡിൽ ചെറൂപ്പ പുനത്തിൽമീത്തലെ പൊതുകിണർ നവീകരിച്ച് നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ് ഉദ്ഘാടനം ചെയ്തു. അരയന്നത്തിന്റെ ശിൽപ്പ മാതൃകയിൽ മനോഹരമായാണ് കിണറിന്റെ ആൾമറ പടുത്തുയർത്തിയിട്ടുള്ളത്. മൂലാട് ലക്ഷ്മണൻ, മകൻ ലെജിൻ എന്നിവരാണ് ആൾമറകെട്ടി മനോഹരമാക്കിയത്. സിജു പുനത്തിൽമേത്തൽ, ശാരദ എന്നിവർക്ക് ചടങ്ങിൽ ഭൂമിയുടെ പട്ടയത്തിനുള്ള അനുവാദ പത്രികകൾ കൈമാറി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ടി. രഞ്ജിത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഉണിക്കൂർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പുലപ്പാടി ഉമ്മർ മാസ്റ്റർ, ജയശ്രീ ദിവ്യപ്രകാശ്, കെ. ഉണ്ണികൃഷ്ണൻ, വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് വി.എസ്. രഞ്ജിത്, കെ.സി. രവീന്ദ്രൻ, സുരേഷ്, ഉസ്മാൻ, അസൈൻ, എ. പ്രേമൻ എന്നിവർ സംസാരിച്ചു. എ.സി. അശോകൻ സ്വാഗതവും ശോഭന നന്ദിയും പറഞ്ഞു.

Follow us on :

More in Related News