Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 16:37 IST
Share News :
പശുവിന് സംസ്ഥാനത്തിന്റെ മാതാവെന്ന പദവി നൽകി മഹാരാഷ്ട്ര സർക്കാർ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഏക്നാഥ് ഷിൻഡെ സർക്കാരിന്റെ നടപടി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് പശുവിനെ രാഷ്ട്രമാതാവാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. വേദകാലം മുതൽ ഇന്ത്യൻ സംസ്‌കാരത്തിൽ പശുവിൻ്റെ സ്ഥാനം ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ തീരുമാനം.
ഇന്ത്യൻ സംസ്‌കാരത്തിലുള്ള പശുവിൻ്റെ സ്ഥാനം, മനുഷ്യൻ്റെ ഭക്ഷണത്തിൽ പശുവിൻപാലിൻ്റെ പ്രയോജനം, ആയുർവേദ വൈദ്യത്തിൽ ചാണകത്തിൻ്റെയും ഗോമൂത്രത്തിൻ്റെയും പ്രധാന സ്ഥാനം, പഞ്ചഗവ്യ ചികിത്സാ സമ്പ്രദായം, ജൈവികത എന്നിങ്ങനെയാണ് ഈ തീരുമാനം പുറപ്പെടുവിച്ചുകൊണ്ട് സർക്കാർ പറയുന്നത്. പശുവിന്റെ ഈ ഗുണങ്ങൾ കണക്കിലെടുത്താണ് നാടൻ പശുക്കളെ 'രാജ്യമാതാ ഗോമാതാ' ആയി പ്രഖ്യാപിക്കാൻ അനുമതി നൽകിയത്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘം രണ്ട് ദിവസത്തെ പര്യടനത്തിനായി സെപ്റ്റംബർ 28 ന് മഹാരാഷ്ട്രയിൽ എത്തിയിരുന്നു. നിയമസഭ കാലാവധി നവംബറിൽ അവസാനിക്കുന്നതിനാൽ നവംബർ 26ന് മുമ്പ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുൻപായാണ് പശുവിന് പതവി നൽകിയത്
Follow us on :
Tags:
More in Related News
Please select your location.