Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോർട്ട് ഫീസ് ആവശ്യപ്പെടുന്നത് ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിര്

10 Jul 2024 15:41 IST

WILSON MECHERY

Share News :

ചാലക്കുടി: ചെക്കു കേസുകൾക്കും കുടുബകോടതികളിലെ കേസുകൾക്കും കോർട്ട് ഫീസ് ഈടാക്കിയ നിയമം പിൻവലിക്കണമെന്നും, അഭിഭാഷകർ വിരമിക്കുമ്പോൾ അഭിഭാഷക ക്ഷേമ നിധിയിൽ നിന്നുള്ള വിഹിതം 20 ലക്ഷം ആക്കി വർദ്ധിപ്പിക്കണമെന്നും കേരളാ ലോയേഴ്സ് കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി ചാലക്കുടിയിൽ ചേർന്ന യോഗത്തിൽ സർക്കാരിനോട് പ്രമേ യത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ. സജി റാഫേൽ ടി അദ്ധ്യക്ഷത വഹിച്ചു. ചെക്കുകൾ പണമില്ലായെന്ന കാരണത്താൽ മടങ്ങുമ്പോൾ ക്രിമിനൽ കുറ്റം ചെയ്യുന്ന ആളെ ശിക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് മജിസ്ട്രേറ്റ് കോടതിയിൽ കൊടുക്കുന്ന കേസുകൾക്ക് കോർട്ട് ഫീസ് ആവശ്യപ്പെടുന്നത് ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്ന് യോഗം അഭിപ്രായപ്പെട്ടു. വെൽഫെയർ ഫണ്ട് നിയമത്തിലെ വകുപ്പുകൾ ഭേദഗതി ചെയ്‌തും സിവിൽ കേസുകളിൽ കോർട്ട് ഫീസിനോടുകൂടി ഈടാ ക്കുന്ന ലീഗൽ ബെനഫിറ്റ് ഫണ്ട് വിഹിതം സർക്കാരിൽ കെട്ടിക്കിടക്കുന്നത് വെൽഫെയർ ഫണ്ടിലേക്ക് കൈമാറിയും അഭിഭാഷക ക്ഷേമനിധിയിൽ നിന്നും വിരമിക്കുന്ന അഭിഭാഷകർക്ക് കിട്ടുന്ന വിഹിതം 20 ലക്ഷമായി വർദ്ധിപ്പിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യോഗത്തിൽ തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. സജി റാഫേൽ ടി, സെക്രട്ടറി അഡ്വ. പ്രവീൺ ചാണ്ടി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ഷൈനി ജോജോ,അഡ്വ. ജോഷി പുതുശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News