Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രത്തന്‍ ടാറ്റയ്ക്ക് വിട നല്‍കി രാജ്യം

10 Oct 2024 18:18 IST

Enlight News Desk

Share News :

വ്യവസായ രംഗത്തെ അതികായന്‍ രത്തന്‍ ടാറ്റയ്ക്ക് രാജ്യം വിട നല്‍കി. മുംബൈ വോര്‍ളിയിലെ ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്ഗരി, പീയുഷ് ഗോയല്‍ എന്നിവര്‍ സംസ്‌കാര ചടങ്ങുകള്‍ക്കെത്തി. മുംബൈ നരിമാന്‍ പോയ്ന്റിലെ പൊതു ദര്‍ശനത്തില്‍ ആയിരങ്ങളാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചത്. വിലാപയാത്ര കടന്നു പോകുന്ന വഴിയില്‍ ആയിരങ്ങളാണ് അദ്ദേഹത്തെ അനുഗമിച്ചത്. 

രത്തന്‍ ടാറ്റയ്ക്ക് മരണാനന്തര ബഹുതിയായി ഭാരത രത്‌ന നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രമേയം പാസാക്കി. 1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്ന രത്തന്‍ ടാറ്റയെ രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ചിരുന്നു. രാഷ്ട്ര നിര്‍മിതിയില്‍ തനിക്ക് ചെയ്യാന്‍ സാധിക്കുന്നതൊക്കെ ചെയ്തിട്ടുണ്ട് അദ്ദേഹം. അതുകൊണ്ടായിരിക്കാം പത്മവിഭൂഷണും പത്മശ്രീക്കുമപ്പുറം ഭാരതരത്‌ന എന്ന പരമോന്നത പുരസ്‌കാരം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നത്. രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടി.



Follow us on :

More in Related News