Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 17:36 IST
Share News :
മേലൂർ:
വർഷങ്ങളായ് തകർന്ന് കിടക്കുന്ന മേലൂർ, പാലപ്പിള്ളി പുഷ്പഗിരി റോഡിൽ പ്രദേശ വാസികളുടെ സഹകരണത്തോടെ നിർമാണ പ്രവർത്തികൾ ചെയ്തു. PMGY പദ്ധതിയിൽ പെടുത്തി 2016 ൽ നിർമ്മാണം പൂർത്തികരിച്ച പാലപ്പിള്ളി പുഷ്പഗിരി റോഡ് ഒരു വർഷത്തിനുള്ളിൽ തന്നെ തകർന്ന് പോകുന്ന സാഹചര്യം ഉണ്ടായി. വാട്ടർ അതോറിറ്റിയുടെ കാലപഴക്കം ചെന്ന പൈപ്പ്ലൈൻ നിരന്തരമായി പെട്ടിയത് കൊണ്ടാണ് റോഡ് തകർന്ന് പോയതത്രെ. തുടർന്ന് പ്രദേശ വാസികൾ നിരന്തരമായ സമര പോരാട്ടങ്ങൾ നടത്തിയെങ്കിലും റോഡ് പുനർ നിർമാണത്തിന് ആരും തന്നെ മുന്നോട്ട് വന്നില്ല പൈപ്പ് ലൈൻ പൊട്ടിയത് മൂലവും പുതിയ പൈപ്പ് ലൈൻ ഇട്ടതിന്റെ റിസ്റ്റോറേഷൻ വർക്കിനുമായി 17 ലക്ഷം രൂപ വാട്ടർ അതോറിറ്റി PmgSy യിൽ കെട്ടിവെച്ചിട്ടുണ്ട് അ ഫണ്ട് വെച്ച് ടെണ്ടർ വെച്ചെങ്കിലും മുക്കാൽ മീറ്റർ വീതിയിൽ മാത്രമുള്ള റിസ്റ്റോറേഷൻ വർക്ക് എടുക്കാൻ കരാറുകാർ തയ്യാറായില്ല. പൂർണമായ് തകർന്ന് കിടക്കുന്ന 1.4 Km മാത്രമുള്ള T റോഡ് ഒരു വശത്ത് മുക്കാൽ മീറ്റർ വീതിയിൽ മാത്രം ടാറിങ് ചെയ്യണമെന്ന ടെണ്ടർ ആയത് കൊണ്ടാണ് കരാറുകാർ വർക്ക് എടുക്കാതിരന്നത്.എന്നാണ് നാട്ടുകാർ പറയുന്നത്.
Follow us on :
Tags:
More in Related News
Please select your location.