Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂടുതൽ പരിഗണന അർഹിക്കുന്ന കുട്ടികളെ കണ്ടെത്തി ഉറപ്പു വരുത്തുകയാണ് സർക്കാർ ലക്ഷ്യം; മന്ത്രി മോൻസ് ജോസഫ്.

30 May 2026 21:32 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എല്ലാ വിഭാഗം കുട്ടികളെയും സമൂഹത്തിൽ വേർതിരിവില്ലാതെ കാണുവാനും അവർക്ക് തുല്യനീതി നടപ്പാക്കുകയുമാണ് സർക്കാർ ലക്ഷ്യമെന്നും കൂടുതൽ പരിഗണന അർഹിക്കുന്നവരെ കണ്ടെത്തി ഉറപ്പു വരുത്തുവാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും സംസ്ഥാന ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു.

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് അവർക്ക് തുല്യനീതിയും അവസരങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച

സ്നേഹസ്പർശം ഇൻക്ലൂസീവ് കെയർ ഹബ്ബിൻ്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സർക്കാരിന് പോലും കടന്ന് ചെല്ലാൻ പറ്റാത്ത ഇത്തരം ചില മേഖലകളിൽ നടത്തിയ പ്രവർത്തനം ഏറെ

പ്രശംസനീയവും മാതൃകാപരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്‌കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന വൈക്കം ബിആർസി സെൻ്ററിനോട് ചേർന്ന് കരിപ്പാടം ആർബീ കെയർ ഫൗണ്ടേഷൻ ചെയർമാൻ പി.കെ.രാജു പുല്ലുവേലിലാണ് 70 ലക്ഷത്തോളം രൂപ വിനിയോഗിച്ച് 2700 ചതുരശ്രഅടി വിസ്തൃതിയിൽ അത്യാധുനിക സൗകര്യങ്ങളോട സ്നേഹ സ്‌പർശം ഇൻക്ലൂസീവ് കെയർ ഹബ്ബ് നിർമ്മിച്ച് നൽകിയത്. ബഷീർ സ്മാരക ഗവണ്മെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.ബിനിമോൻ എം എൽ എ അധ്യക്ഷത വഹിച്ചു. കെട്ടിട സമർപ്പണവും താക്കോൽദാനവും

ആർബി കെയർ ഫൗണ്ടേഷൻ ചെയർമാൻ പി.കെ.രാജുപുല്ലുവേലിൽ നിർവ്വഹിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വി ജേക്കബ് മൾട്ടി സെൻസറി പാർക്കിൻ്റെയും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗീസ് ഒക്യുപേഷണൽ തെറാപ്പി പാർക്കിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാകിരണം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.ജെ പ്രസാദ് പദ്ധതി വിശദീകരണം നടത്തി. എസ്.എസ്.കെ കോർഡിനേറ്റർ ധന്യ പി.വാസു, വൈക്കം ബിപിസി രാധിക എം.ആർ, തൃതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കരിപ്പാടം ആർബീ കെയർ ഫൗണ്ടേഷൻ തലയോലപ്പറമ്പ്,വെളളൂർ, മറവൻതുരുത്ത്,ചെമ്പ് പഞ്ചായത്തുകളിലെ അടക്കം നിരവധി നിർധനരായ രോഗികൾക്ക് മരുന്നുകൾ, വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് എന്നിവ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി നൽകി വരുന്നു. പ്രാദേശിക പരിഗണനയില്ലാതെ വയോജനങ്ങൾക്ക് വിശ്രമിക്കുന്നതിനും ഭക്ഷണം പാകം ചെയ്‌തു കഴിക്കുന്നതിനുമൊക്കെയായി കരിപ്പാടത്ത് പകൽ വീട്, യുവാക്കൾക്ക് കായിക വിനോദത്തിന് കോർട്ട് എന്നിവയും മുമ്പ് ആർബീ കെയർ ഫൗണ്ടേഷൻ ഒരുക്കി നൽകിയിട്ടുണ്ട്.

Follow us on :

More in Related News