Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 21:48 IST
Share News :
പീരുമേട്:
വണ്ടിപ്പെരിയാർ പശുമല പുതുക്കാട്ടിൽ പോക്സോ കേസിലെ ഇരയായ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല എന്ന് പരാതി.ഇത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇര. എന്നാൽ തെറ്റായ വിവരങ്ങൾ നൽകി കോടതിയെതെറ്റിദ്ധരിപ്പിച്ചാണ് ഇതേ കേസിലെ പ്രതി രക്ഷപ്പെട്ടതെന്നും പരാതിക്കാരി. സംഭവത്തിൽ സാക്ഷിയായി നിന്നവർക്കെതിരെ അധിക്ഷേപം നടത്തിയതിലും കോടതിയെ സമീപിക്കും എന്ന് പെൺകുട്ടിയുടെ ബന്ധു.
പീഡനക്കേസ് പ്രതിയെ കള്ളക്കേസാണെന്ന് കണ്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി കുറ്റവിമുക്തനാക്കി. കേസ് കെട്ടിച്ചമച്ചതാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത പശുമല പുതുക്കാട് സ്വദേശി ഷിബുവിനെ കോടതി വെറുതെ വിട്ടത്.
2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസിയായ 14 കാരിയുടെ നഗ്ന ചിത്രം പകര്‍ത്തിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമുള്ള കേസിലാണ് ഇയാളെ വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. താന്‍ നിരപരാധിയാണെന്ന് കരഞ്ഞ് പറഞ്ഞിട്ടും പോലീസ് കേട്ടില്ലെന്ന് ഷിബു പറയുന്നു. അറസ്റ്റിലായ ഇയാള്‍ക്ക് 28 ദിവസം പീരുമേട്, മുട്ടം ജയിലുകളില്‍ കഴിയേണ്ടി വന്നു.
നാല് കുട്ടികളും ഭാര്യയുമുള്ള കുടുംബം ഈ സമയത്ത് സമൂഹത്തില്‍ ഒറ്റപ്പെട്ട സാഹചര്യമായിരുന്നു. തുടര്‍ന്ന് മൂന്നുവര്‍ഷം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് തനിക്ക് നീതി ലഭിച്ചതെന്നും ഷിബു പറയുന്നു.
Follow us on :
More in Related News
Please select your location.