Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2024 09:48 IST
Share News :
കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ പീഡന പരാതി നല്‍കിയ നടി പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. അന്വേഷണ സംഘത്തിന്റെ ഇടപെടലുകളെ വിമര്‍ശിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ശബ്ദ സന്ദേശം ചര്‍ച്ചയാകുകയാണ്. അന്വേഷണ സംഘം നിരന്തരം ശല്യം ചെയ്യുന്നുവെന്നും തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കാന്‍ പോലും അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്നും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടി പങ്കുവെച്ച ശബ്ദ സന്ദേശത്തില്‍ ആരോപിക്കുന്നുണ്ട്.
അപ്പീലിന് പോകുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ തന്റെ ആത്മവിശ്വാസം പോയെന്ന് നടി പറഞ്ഞു. ജാമ്യം നല്‍കിയ ഉത്തരവിനെതിരെ എന്തുകൊണ്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയില്ലെന്നും അന്വേഷണ സംഘത്തിന്റെ ഇടപെടലുകള്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും അവര്‍ പറയുന്നു. അതിനാലാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
ഇന്നലെ പൂങ്കുഴലി നേരിട്ടെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പ് നല്‍കിയെന്നും അവര്‍ വ്യക്തമാക്കി. മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകണമെന്ന് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എസ്പിയോട് പറഞ്ഞു. ഇതേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അന്വേഷണ സംഘം അപ്പീല്‍ നല്‍കിയില്ലെങ്കില്‍ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.