Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വാതന്ത്ര്യ സമര സേനാനി ലാസർ മാസ്റ്റർ അനുസ്മരണം

08 Aug 2024 16:13 IST

WILSON MECHERY

Share News :

മാള: സ്വാതന്ത്ര്യ സമര സേനാനി ലാസർ മാസ്റ്റർ അനുസ്മരണം ഓഗസ്റ്റ് 11 ഞായറാഴ്ച നടക്കും.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ച മാളയിലെ സ്വാതന്ത്ര്യ സമര സേനാനി എം ടി ലാസർ മാസ്റ്റർ വിട്ടു പിരിഞ്ഞിട്ട് 2024 ജൂലൈ 29 ന് 26 വർഷം പിന്നിടുന്നു.

ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ നാലാം വാർഷികദിനത്തിൽ 1946 ആഗസ്റ്റ് 9ന് തൃശൂർ മണികണ്ഠനാൽ പരിസരത്ത് വെച്ച് ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ മറ്റ് നേതാക്കളോടൊപ്പം അറസ്റ്റ് ചെയ്‌ത്‌ വിയ്യൂർ ജയിലിൽ അടച്ചത്. 

1947 ആഗസ്റ്റ് 14 അർദ്ധരാത്രി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സത്യപ്രതിജ്ഞ ചെയ്‌ത വാർത്ത റേഡിയോ നിലയങ്ങൾ പ്രക്ഷേപണം ചെയ്‌തപ്പോഴാണ് വിയ്യൂർ സെൻട്രൽ ജയിലിൽ അദ്ദേഹം മോചിതനായത്. സ്വാതന്ത്യസമര സേനാനികളിൽ തിരുകൊച്ചിയുടെ ഗർജ്ജിക്കുന്ന സിംഹം എന്ന വിശേഷണമുള്ള എം. ടി. ലാസർമാസ്റ്ററിനുണ്ടായിരുന്നത്.

1952 നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടെങ്കിലും കൊച്ചി രാജാവിൻ്റെ നോമിനിയായി ലെജിസ്ലേറ്റീവ് കൗൺസിലേയ്ക്ക് നോമിനേറ്റ് ചെയ്യാനും മന്ത്രിയാക്കാനുള്ള രാജാവിൻ്റെ ഓഫർ പുച്ഛിച്ചു തള്ളി. പിന്നീട് 1977ൽ ഇരിങ്ങാലക്കുടയിൽനിന്നും കേരള നിയമസഭയിലേക്ക് മത്സരിക്കുവാൻ എൽ. ഡി. എഫ് സീറ്റ് നൽകിയെങ്കിലും അധികാര രാഷ്ട്രീയത്തോടുള്ള വിമുഖത മൂലം നിരസിച്ചു.

സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള പെൻഷൻ വാങ്ങാൻ പോലും അദ്ദേഹം തയ്യാറായിരുന്നില്ല.

 താൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത് പെൻഷൻ ലക്ഷ്യം വെച്ചല്ലാ, എന്നായിരുന്നു ലാസർ മാഷിൻ്റെ വാദം.

 പിന്നീട് സാമ്പത്തിക, ആരോഗ്യ പ്രശ്നങ്ങളിൽ ജീവിതം ദുസ്സഹമായ വേളയിൽ സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ചുരുങ്ങിയ കാലം പെൻഷൻ വാങ്ങിയത്. 

ജുബയും മുണ്ടും ധരിച്ച് വർത്തമാന പത്രവും കാൽക്കുടയുമായി മാളയുടെ തെരുവോരങ്ങളിലൂടെ ലാസർ മാസ്റ്റർ തല ഉയർത്തി നടന്നു നീങ്ങുന്നത് പഴമക്കാരുടെ ഹൃദയത്തിൽ മായാത്ത പൊൻ ചിത്രമായി നിലനിൽക്കുന്നുണ്ട്.

എന്നാൽ മാളയുടെ അഭിമാനമായ ലാസർ മാസ്റ്ററെ പുതു തലമുറ തിരിച്ചറിയാതെ വരുന്നുയെന്ന്

 മാള പൗരാവലി ഭാരവാഹികൾ പറഞ്ഞു. അദ്ദേഹത്തിൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും അനുസ്മരണം നടത്തുവാൻ പൗരാവലി തീരുമാനിച്ചതായും 

 ലാസർ മാസ്റ്ററുടെ ഓർമ്മകൾ നിലനിറുത്തുവാൻ മാളയിൽ ഉചിതമായ സ്‌മാരകം നിർമ്മിക്കാർ സർക്കാരിന് നിവേദനം സമർപ്പിക്കുമെന്നും പൗരാവലി ഭാരവാഹികൾ പറഞ്ഞു.

മാസ്റ്ററുടെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം 2024 ഓഗസ്റ്റ് 11 ഞായർ വൈകീട്ട് 4.30 ന് മാള KSRTC ബസ് സ്റ്റാൻ്റിനു മുൻവശമുള്ള ജോസഫ് മേരി സാംസ്ക്കരിക വേദിയിൽ നടക്കും

കൊടുങ്ങല്ലൂർ എം എൽ എ അഡ്വ.വി.ആർ സുനിൽകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പൗരാവലി പ്രസിഡൻ്റ് ഡോ: രാജു ഡേവീസ് പെരേപ്പാടൻ അദ്ധ്യക്ഷത വഹിക്കും.രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കർ മുഖ്യ അനുസ്മരണം നടത്തും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രേഖ ഷാൻ്റി ജോസഫ്, മാള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ബാബു എന്നിവർ അനുസ്മരണം നടത്തും എഴുത്തുകാരൻ കെ സി വർഗ്ഗീസ് ലാസർ മാസ്റ്ററുടെ ജീവചരിത്രം അവതരിപ്പിക്കുമെന്നും

പൗരാവലി പ്രസിഡൻറ് ഡോ: രാജു ഡേവീസ് പെരേപ്പാടൻ, സെക്രട്ടറി ഷാൻ്റി ജോസഫ് തട്ടകത്ത്, എ വി തോമസ്, ഡേവീസ് പാറേക്കാട്ട്, കെ സി വർഗ്ഗീസ്, ജോളി വടക്കൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Follow us on :

More in Related News