Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുമാറ്റച്ചട്ട ലംഘനം: ജില്ലയിൽ 30,000-ത്തിലധികം അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു

29 Mar 2026 16:38 IST

Jithu Vijay

Share News :

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി. പൊതുവിടങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും അനുമതിയില്ലാതെ സ്ഥാപിച്ച 30,000 ത്തിധികം പ്രചാരണ സാമഗ്രികളാണ് സ്ക്വാഡ് ഇതുവരെ നീക്കം ചെയ്തത്.


നീക്കം ചെയ്തവയുടെ കണക്കുകൾ:

പൊതുവിടങ്ങളിൽ നിന്ന് (ആകെ 30,373):


പോസ്റ്ററുകൾ: 22,250


കൊടികൾ: 4,317


ബാനറുകളും ബോർഡുകളും: 3,414


ചുവരെഴുത്തുകൾ: 392


സ്വകാര്യ ഇടങ്ങളിൽ നിന്ന് (ആകെ 370):


ഉടമസ്ഥന്റെ അനുമതിയില്ലാതെ സ്ഥാപിച്ച 175 കൊടികൾ, 89 പോസ്റ്ററുകൾ, 60 ചുവരെഴുത്തുകൾ, 46 ബാനറുകൾ എന്നിവ നീക്കം ചെയ്തു.


ശ്രദ്ധിക്കുക:


വ്യക്തികളുടെ ഭൂമി, കെട്ടിടം, മതിൽ തുടങ്ങിയവയിൽ ഉടമസ്ഥന്റെ രേഖാമൂലമുള്ള അനുവാദമില്ലാതെ താഴെ പറയുന്നവ ചെയ്യുന്നത് ശിക്ഷാർഹമായ പെരുമാറ്റച്ചട്ട ലംഘനമാണ്:


ചുവരെഴുത്തുകൾ നടത്തുക, മുദ്രാവാക്യങ്ങൾ എഴുതുക.


പോസ്റ്ററുകൾ പതിക്കുക.


കൊടിമരങ്ങൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിക്കുക.


പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്താൻ വരും ദിവസങ്ങളിലും ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ കര്‍ശനമായ പരിശോധന തുടരും.


തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരും പൂർണ്ണമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.


Follow us on :

More in Related News