Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുജറാത്തിൽ 5,000 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി:10 ദിവസത്തിനുള്ളിൽ മൂന്നാമത്തെ വൻ മയക്കുമരുന്ന് വേട്ട

14 Oct 2024 10:06 IST

Enlight News Desk

Share News :

ഗുജറാത്തിലെ അങ്കലേശ്വറിൽ നിന്ന് 5000 കോടി രൂപ വിലമതിക്കുന്ന 500 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഡൽഹി പോലീസ് നടത്തുന്ന മൂന്നാമത്തെ വലിയ മയക്കുമരുന്ന് വീണ്ടെടുപ്പാണിത്

ഡൽഹി പോലീസിൻ്റെയും ഗുജറാത്ത് പോലീസിൻ്റെയും സംയുക്ത പരിശോധനയിൽ അങ്കലേശ്വറിലെ അവ്കാർ ഡ്രഗ്‌സ് ലിമിറ്റഡ് കമ്പനിയുടെ വളപ്പിൽ നിന്നുമാണ് 518 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുത്തത്. ഞായറാഴ്ച ഗുജറാത്തിലെ അങ്കലേശ്വർ നഗരത്തിൽ പ്രത്യേക സംഘങ്ങൾ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കൊക്കെയ്ൻ പിടികൂടിയത്.

പിടികൂടിയ മയക്കുമരുന്നുകളുടെ വിപണി മൂല്യം 5000 കോടിയിലധികം വരും.ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ അടുത്തിടെ രണ്ട് ഓപ്പറേഷനുകളിലായി 700 കിലോയിലധികം കൊക്കെയ്ൻ ഡൽഹിയിൽ കണ്ടെടുത്തിരുന്നു.

ഒക്ടോബർ ഒന്നിന് സൗത്ത് ഡൽഹിയിലെ മഹിപാൽപൂരിൽ 500 കിലോ കൊക്കെയ്ൻ പിടികൂടിയപ്പോൾ രമേഷ് നഗർ മേഖലയിൽ നടത്തിയ റെയ്ഡിൽ 200 കിലോ കൊക്കെയ്ൻ കണ്ടെടുത്തു.

അന്വേഷണത്തിൽ ഈ ലഹരിമരുന്നുകൾ ഫാർമ സൊല്യൂഷൻ സർവീസസ് എന്ന കമ്പനിയുടേതാണെന്നും ഗുജറാത്തിലെ അവ്കാർ ഡ്രഗ്‌സ് ലിമിറ്റഡിൽ നിന്നെത്തിയ മരുന്നുകളാണെന്നും കണ്ടെത്തി.

കേസിൽ ഇതുവരെ മൊത്തം 13,000 കോടി രൂപ വിലമതിക്കുന്ന 1,289 കിലോ കൊക്കെയ്‌നും 40 കിലോ ഹൈഡ്രോപോണിക് തായ് മരിജുവാനയും കണ്ടെടുത്തു, 

Follow us on :

More in Related News