Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ പുതിയ ആറ്​ വിമാനത്താവളങ്ങൾകൂടി നിർമിക്കുമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി

21 May 2024 20:42 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിൽ പുതിയ ആറ് വിമാനത്താവളങ്ങൾ കൂടി നിർമ്മിക്കും എന്ന് സിവിൽ ഏരിയേഷൻ അതോറിറ്റി ചെയർമാൻ നായിഫ് അൽ അബ്രി. ഇവ 2028 - 29 ഓടെ പ്രവർത്തനക്ഷമമാകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

പുതിയ പദ്ധതികൾ നടപ്പാകുന്നതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി ഉയരുമെന്നും, ഇത് ടൂറിസം ആവശ്യങ്ങൾക്കായുള്ള ആഭ്യന്തര വ്യോമഗതാഗതം വർധിപ്പിക്കുമെന്നും അദ്ദേഹം റിയാദിലെ ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിൽ അൽ ഷാർഖ്, ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒമാനിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 2040 ആകുമ്പോഴേക്കും 17 ദശലക്ഷത്തിൽ നിന്ന് 50 ദശലക്ഷമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വിമാനത്താവളങ്ങൾ സുഹാർ, സലാല, സുഹാർ എന്നീ മേഖലകളിൽ ചരക്കുനീക്കവും ടൂറിസവും അന്താരാഷ്ട്ര ഗതാഗതവും വർധിക്കാൻ സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 2028 രണ്ടാം പകുതിയോടെ പുതിയ മുസന്ദം വിമാനത്താവളം പൂർത്തിയാകുമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പ്രോജക്ടിന്റെ എല്ലാ പഠനങ്ങളും പൂർത്തിയാക്കുകയും അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുകയാണ്.

പുതിയ വിമാനത്താവളത്തിന് റൺവേ, ടാക്സിവേ, ടെർമിനൽ, സർവീസ്, ബോയിംഗ് 737, എയർബസ് 320 എന്നിങ്ങനെ വലിപ്പമുള്ള വിമാനങ്ങൾ വരെ കൈകാര്യം ചെയ്യാൻ അനുയോജ്യമായ ഹാംഗർ ഏരിയ എന്നിവ ഉണ്ടായിരിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എംടിസിഐടി) അറിയിച്ചു.

ഈ വർഷം ആദ്യ പാദത്തിൽ മസ്‌കത്ത് വിമാനത്താവളത്തിൽ 4,430,119 യാത്രക്കാർ എത്തിയിരുന്നു. 2023 ലെ ഇതേ കാലയളവിലെ 3,792,212 ൽ നിന്ന് 12.4 ശതമാനം വർധനവാണുണ്ടായത്. ഈ വർഷം ആദ്യ പാദത്തിൽ സലാല വിമാനത്താവളത്തിൽ 429,181 യാത്രക്കാരെത്തി. അതേസമയം സുഹാർ വഴി 22390 യാത്രക്കാർ സഞ്ചരിച്ചു. ഇതേ കാലയളവിൽ ദുക്ം എയർപോർട്ടിലൂടെ 9,405 യാത്രക്കാരും യാത്ര ചെയ്തു.

Follow us on :

More in Related News