Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പത്ത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാർഥികൾ പിടിയിൽ

01 Jun 2025 22:34 IST

Enlight News Desk

Share News :

തിരുവനന്തപുരം: വിമാനത്താവളത്തിൽ പത്ത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരായ 21 വയസുള്ള യുവതിയും 23 വയസുള്ള യുവാവുമാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വിമാനത്തിലെ യാത്രക്കാരായിരുന്നു.

എട്ട് പാഴ്‌സലുകളായാണ് കഞ്ചാവ് എത്തിച്ചത്. കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. 

Follow us on :

More in Related News