Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടത്തിയ സാമ്പ്രദായ ഭജൻ ഭക്തിനിർഭരമായി.

01 Jun 2025 23:03 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടത്തിയ ഭജൻ ഭക്തിനിർഭരമായി. തൃപ്പൂണിത്തുറ സാമ്പ്രദായ ഭജൻ വിദ്യാലയത്തിന്റെ നേതൃത്വത്തിലാണ് ഭജന നടത്തിയത്. തൃപ്പുണിത്തുറ രാമചന്ദ്ര ഭാഗവതർ , ബാംഗ്ലൂർ ശ്രീധർ ഗോപാലകൃഷ്ണ ഭാഗവതർ. തൃപ്പൂണിത്തുറ ശ്രീധർ രംഗനാഥൻ ഭാഗവാതർ , പൂർണിമ ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിൽ  എട്ടു മണിക്കൂർ നീണ്ടു നിന്ന ഭജനയിൽ 50 പേർ പങ്കെടുത്തു. 13 വർഷമായി നടത്തുന്ന നാമസങ്കീർത്തന ഭജനയിൽ ഒരോ വർഷവും ഓരോ ദേവത അടിസ്ഥാനത്തിൽ തിരിഞ്ഞെടുത്ത ഒരു ക്ഷേത്രത്തിലാണ് ഇവർ ഭജന നടത്തുന്നത്. ഇത്തവണ മുരുക സ്വാമിയെ ധ്യാനിച്ച് ഉദയനാപുരം ക്ഷേത്രത്തിലാണ് ഭജന നടത്തുവാൻ തിരുമാനിച്ചത്. കഴിഞ്ഞ വർഷം മള്ളിയൂർ ക്ഷേത്രത്തിൽ ഗണപതിയെ ധ്യാനിച്ചാണ് സാമ്പ്രദായ ഭജന നടത്തിയത്.

Follow us on :

More in Related News