Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 22:14 IST
Share News :
കടുത്തുരുത്തി :കുട്ടികൾക്കും, ഗർഭിണികൾക്കും ആശൂപത്രികളിൽ പ്രത്യേക കൗണ്ടർ വേണം; എസ് എച്ച് ആർ ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ കോട്ടയം ജില്ലാ കമ്മിറ്റി .സംസ്ഥാനത്തെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മുഴുവൻ ആശൂപതികളീൽ കുട്ടികൾക്കും ഗർഭിണികൾക്കും മരുന്ന് വാങ്ങുവാനും, ചീട്ട് എടുക്കുന്നതിനും പ്രത്യേക കൗണ്ടർ സജ്ജീകരണങ്ങൾ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് എസ് എച്ച് ആർ ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബെയ്ലോൺ എബ്രാഹം, സെക്രട്ടറി ദീപു ഐപ്പ്, ഖജാൻജി സ്മിത ലൂക്ക് എന്നിവർ കേരള മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി.കഴിഞ്ഞ ദിവസം മുതിർന്ന പൗരന്മാർക്ക് മരുന്നുകളും,ചിട്ടുകൾക്കുമായി പ്രത്യേക കൗണ്ടർ സജ്ജീകരണങ്ങൾ ആവശ്യപ്പെട്ട് എസ് എച്ച് ആർ ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ ജില്ലാ ഭാരവാഹികൾ സർക്കാരിന് നിവേദനം നൽകിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.