Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2026 19:33 IST
Share News :
ഗുരുവായൂർ:ശ്രീഗുരുവായൂരപ്പ ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി.സതീശൻ ഗുരുവായൂരിലെത്തി.കണ്ണനെ തൊഴുത് പ്രാർത്ഥിച്ചു.വെണ്ണ കൊണ്ട് തുലാഭാര വഴിപാടും മുഖ്യമന്ത്രി നടത്തി.ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അദ്ദേഹമെത്തിയത്.ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു.ദേവസ്വം ചെയർമാൻ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ച് വരവേറ്റു.മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി ശ്രീഗുരുവായൂരപ്പനെ തൊഴുത് ദർശന സായൂജ്യം ലഭിച്ച നിറവിലായിരുന്നു.വെണ്ണ കൊണ്ടായിരുന്നു തുലാഭാരം വഴിപാട്.71 കിലോഗ്രാം വെണ്ണ വേണ്ടിവന്നു.മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്ര ദർശനം ശീലമാക്കിയ ഭക്തനാണ് വി.ഡി.സതീശൻ.റവന്യൂ മന്ത്രി എ.പി.അനിൽകുമാറിൻ്റെ മകൻ്റെ വിവാഹ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.