Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശം: വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ

07 Oct 2024 23:39 IST

- Enlight News Desk

Share News :

മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. നാളെ വൈകിട്ട് 4 മണിക്ക് രാജ്ഭവനിലെത്തി പ്രസ്താവന നേരിട്ടെത്തി വിശദീകരിക്കാനാണ് നിർദേശം.

മലപ്പുറം സ്വർണക്കടത്തും ഹവാല കേസുകളും വിശദീകരിക്കണം. ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്നും, ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വിശദീകരിക്കണമെന്നും ഗവർണർ നിർദേശിച്ചു. രണ്ടു വിഷയങ്ങളിലും ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നൽകിയിരുല്ല. ഇതേത്തുടർന്നാണ് നേരിട്ടെത്താനുള്ള നിർദേശം.മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന ദ ഹിന്ദു പത്രത്തില്‍ വന്ന പരാമര്‍ശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ ഇടപെടല്‍. ദേശവിരുദ്ധ പ്രവര്‍ത്തനം എന്ന് മലപ്പുറത്തെ കുറിച്ച് വിശേഷിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതിന് പിന്നാലെ പി.ആര്‍.ഏജന്‍സിയുടെ ആവശ്യപ്രകാരമാണ് ഇത്തരത്തലുള്ള പരാമര്‍ശം മുഖ്യമന്ത്രിയുടെ പേരില്‍ നല്‍കിയതെന്നായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം. എന്നാല്‍ മുമ്പ് വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി അത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടുണ്ടെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്.

പി.വി.അന്‍വര്‍ താന്‍ ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലില്‍ സ്വീകരിച്ച നടപടിയും ഡിജിപിയോട് ഗവര്‍ണര്‍ വിശദീകരണം തേടും.

Follow us on :

More in Related News