Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2024 20:58 IST
Share News :
തൃശൂർ: വർഷങ്ങളായി ശീലിച്ചുവന്ന കേരള കലാമണ്ഡലത്തിലെ വെജിറ്റേറിയൻ ഭക്ഷണത്തിന് അവസാനം.
കലാമണ്ഡലത്തിൽ ആദ്യമായി ചിക്കൻ ബിരിയാണി വിളമ്പി. 1930ൽ കലാമണ്ഡലം സ്ഥാപിക്കപ്പെട്ടതുമുതൽ വെജിറ്റേറിയൻ ഭക്ഷണമാണ് ക്യാന്റീനിൽ വിളമ്പിയിരുന്നത്. എന്നതും മാംസാഹാരം മെനുവിൽ ഉൾപ്പെടുത്തണമെന്നത് വിദ്യാർത്ഥികളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു. ഇതാണ് കഴിഞ്ഞ ബുധനാഴ്ച ദിവസം കാന്റീനിൽ ചിക്കൻ ബിരിയാണി വിളമ്പിയതോടെ യാഥാർഥ്യമായത്. കലാമണ്ഡലത്തിൽ മാംസാഹാരം വിളമ്പാൻ പാടില്ലെന്ന് ലിഖിത നിയമം ഇല്ലെങ്കിലും നീണ്ട കാലം അവ നിരോധിച്ച അവസ്ഥയായിരുന്നു.
മാംസാഹാരം ഉൾപ്പെടുത്തിയതിനെതിരെ ചില അധ്യാപകർക്ക് അതൃപ്തി ഉള്ളതായും സൂചനകളുണ്ട്. വിദ്യാർത്ഥികൾ ഉഴിച്ചിലും പിഴിച്ചിലും പോലുള്ള ചികിത്സാ രീതികളിലൂടെ കടന്നുപോകേണ്ടതിനാൽ മാംസാഹാരം ശരീരത്തിന് അനുയോജ്യമല്ല എന്ന വാദമാണ് ഒരു വിഭാഗം അധ്യാപകർ ഉയർത്തുന്നത്. വിദ്യാർത്ഥികൾക്ക് ഇഷ്ടപെട്ട ഭക്ഷണം കഴിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നും എന്നാൽ അത് ക്യാമ്പസിന് പുറത്തുവെച്ചാകാമെന്നും അധ്യാപകർ അഭിപ്രായപ്പെടുന്നു.
എന്നാല് ക്യാന്റീനിൽ മാംസാഹാരം ഉണ്ടാക്കിത്തുടങ്ങിയിട്ടില്ല. നിരവധി വിദ്യാർത്ഥികൾ പുറത്തുനിന്ന് മാംസാഹാരം ഓർഡർ ചെയ്യുന്നത് കണ്ട കലാമണ്ഡലം അധികാരികൾ ക്യാമ്പസിനുള്ളിൽ അവ വിളമ്പാൻ അനുവദിക്കുക മാത്രമായിരുന്നു. തൃശ്ശൂരിലെ വിയ്യൂർ ജയിലിൽനിന്നുള്ള ചിക്കൻ ബിരിയാണിയാണ് വിളമ്പിയത്. എല്ലാ ബുധനാഴ്ചകളിലും ഇത്തരത്തിൽ മാംസാഹാരം നൽകാനും തീരുമാനമായിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.