Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക പരിസ്ഥിതി ദിനത്തിൽ ചാലിയാർ ദോഹ കരകൗശല മത്സരം സംഘടിപ്പിക്കും .

02 Jun 2025 22:43 IST

ISMAYIL THENINGAL

Share News :

ദോഹ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചാലിയാർ ദോഹയുടെ നേതൃത്വത്തിൽ ഖത്തറിലെ വിദ്യാർഥികൾക്കായി 'എക്കോഫോം 2025 ക്രാഫ്റ്റ് വിത്ത് ആർട്ട്' എന്ന പേരിൽ കൗതുകവും ബോധവത്കരണപരവുമായ കരകൗശല മത്സരം സംഘടിപ്പിക്കുന്നു.


പ്ലാസ്റ്റിക് മാലിന്യ വിരുദ്ധ സന്ദേശവുമായി വിദ്യാർഥികൾ, ഉപയോഗിച്ച പ്ലാസ്റ്റിക് വസ്തുക്കളും പുനരുപയോഗ സാധനങ്ങളും ഉപയോഗിച്ച് സൃഷ്ടിക്കുന്ന കരകൗശല നിർമിതികൾ മുഖേന ഈ പരിപാടി ശക്തമായ സാമൂഹിക സന്ദേശം പകർന്ന് നൽകും. റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ എന്ന സന്ദേശം പുതിയ തലമുറയ്ക്ക് പകർന്നു നൽകുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ഉദ്ദേശം. വിദ്യാർഥികൾക്കായുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ചാലിയാർ ദോഹ വിമൻസ് ടീമിന്റെ നേതൃത്വത്തിലാണ്. നസീം ഹെൽത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടി ജൂൺ നാലിന് വൈകിട്ട് നാല് മണിക്ക് സി റിംഗ് റോഡ് നസീം സർജിക്കൽ ആൻ്റ് മെഡിക്കൽ സെൻ്ററിൽ നടക്കും.


ഇതോടൊപ്പം, കേരളത്തിലെ ചാലിയാർ നദീതീരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെ. ജെ. എസ്. എസ്. എളമരം എന്ന സംഘടനയുമായി ചേർന്ന് നദീതീര പഞ്ചായത്തുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പരിപാടിയും ഇതേ സമയം നാട്ടിൽ നടക്കും. നദീതീര ക്ലബ്ബുകളുടെയും പ്രവർത്തകരുടെയും സജീവ പങ്കാളിത്തം ഈ പരിസ്ഥിതി പ്രവർത്തനത്തിനുണ്ടാകും.


പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള രണ്ടു പരിപാടികളിലും ചാലിയാർ ദോഹയുടെ കുടുംബാംഗങ്ങൾ, സാമൂഹിക- സാംസ്‌കാരിക പ്രവർത്തകർ, ദോഹയിലെയും കേരളത്തിലെയും പരിസ്ഥിതി സ്നേഹികളും സജീവമായി പങ്കെടുക്കും. 








Follow us on :

More in Related News