Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2024 19:35 IST
Share News :
ചാലക്കുടി:നഗരസഭയില്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ചാലക്കുടി സൗന്ദര്യവല്‍ക്കരണ പദ്ധതിക്ക് പാലസ് റിങ് റോഡില്‍ തുടക്കമായി. പാലസ് റിങ് റോഡ് ഉള്‍പ്പെടുന്ന നഗരസഭയിലെ 16,17,18,19,20 വാര്‍ഡുകളിലെ വര്‍ഡ് വികസന സമിതി, ചാലക്കുടി ലയണ്‍സ് ക്ലബ്ബ്, സെന്റ്.ജെയിംസ് അക്കാദമി എന്നിവയുടെ നേതൃത്വത്തിലാണ് ചാലക്കുടി സൗന്ദര്യവല്‍ക്കരണ പദ്ധതിയായ എന്റെ പരിസര ശുചിത്വം എന്റെ ഉത്തരവാദിത്വം പദ്ധതി നടപ്പിലാക്കുന്നത്. പാലസ് റിങ് റോഡ് മാതൃകാ റോഡാക്കി മാറ്റുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ഓരോ വീടുകളിലും മാലിന്യ സംസ്‌ക്കരണ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, മാലിന്യ സംസ്‌ക്കരണ പരിശീലനം നല്‍കല്‍, വഴിയോരങ്ങളില്‍ തണല്‍ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തല്‍, സെമിനാറുകള്‍ നടത്തല്‍, അപകടങ്ങള്‍ ഒഴിവാക്കാനായുള്ള മിററുകള്‍ സ്ഥാപിക്കല്‍, ആവശ്യമായ സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, വഴിയോരങ്ങളില്‍ വിശ്രമിക്കാനായുള്ള ബെഞ്ചുകള്‍ സ്ഥാപിക്കല്‍, ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, വളവുകളിലെ കാനക്ക് മുകളില്‍ സ്ലാബുകള്‍ സ്ഥാപിക്കല്‍, വീതികുറഞ്ഞ കലങ്കുകള്‍ വീതികൂട്ടുക, ഓപ്പണ്‍ ജിം സജ്ജീകരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികളാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാനത്തിന്റെ ഭാഗമായി ഈസ്റ്റ് ഗവ.ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നാരംഭിച്ച ശുചിത്വ ബോധവത്കരണ റാലി ചാലക്കുടി ഡിവൈഎസ്പി കെ സുമേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോമി കാവുങ്കല്‍ അധ്യക്ഷനായി. നഗരസഭ പ്രതിപക്ഷ ലീഡര്‍ സി എസ് സുരേഷ് ശുചിത്വ സന്ദേശ പോസ്റ്റര്‍ പ്രകാശനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ വി ജെ ജോജി പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, കൗണ്‍സിലര്‍മാരായ ദീപു ദിനേശ്, സിന്ധു ലോജു, ടി ഡി എലിസബത്ത്, സെന്റ്. ജെയിംസ് അക്കാദമി അസി. ഡയറക്ടര്‍ ഫാ. മനോജ് മേക്കാടത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍, ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജെയിംസ് വളപ്പില, മുന്‍ ഗവര്‍ണര്‍ സാജു പാത്താടന്‍, ബിജു പെരെപ്പാടൻ,ക്രാക്റ്റ് പ്രസിഡൻ്റ് പി.ഡി.ദിനേശൻ,വേണു അനിരുദ്ധൻ ,ഈപ്പൻ തോമസ്, കെ എസ് സന്ദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.