Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 21:03 IST
Share News :
വൈക്കം: വിദേശ ജോലി വാഗ്ദാനം ചെയ്ത‌് വൈക്കം തലയാഴം സ്വദേശികളായ ദമ്പതികളിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ സ്വദേശിയായ യുവാവ് പിടിയിൽ. കണ്ണൂർ വട്ട്യറ വേളാരി വിളയിൽ വീട്ടിൽ ജോൺ ക്രിസ്റ്റഫർ (45) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ പലതവണകളിലായി ഇയാളും, സുഹൃത്തും ചേർന്ന് തലയാഴം സ്വദേശികളായ ദമ്പതികൾക്ക് വിദേശരാജ്യമായ നോർവേയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ അക്കൗണ്ടിൽ നിന്നും പലതവണകളിലായി നാലു ലക്ഷത്തി എൺപതിനായിരം രൂപ ജോൺ ക്രിസ്റ്റഫറുടെ അക്കൗണ്ടിലേക്ക് വാങ്ങുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞും ജോലി നൽകാതെയും, പണം തിരികെ നൽകാതെയും വന്നതോടെ ദമ്പതികൾ വൈക്കം പോലീസിൽ പരാതി നൽകുകയായിരുന്നു. വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ സുകേഷ്.എസ്സിൻ്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ പണം ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി പോലീസ് അന്വോഷണം ശക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.