Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2024 18:05 IST
Share News :
പീരുമേട് :
വണ്ടൻപതാൽ സ്വദേശിയും മുണ്ടക്കയം ടി.ബി ജങ്ഷനിൽ സ്റ്റുഡിയോ നടത്തിവരുന്ന കുരിശിങ്കൽ ജോബിൻ കെ. ക്രിസ്റ്റിയെയാണ് ചെക്ക് കേസിൽ പീരുമേട് ജുഡിഷ്യൽ മജിസ്ട്രേറ്റ് ശിക്ഷിച്ചത്. ഒരു ദിവസം തടവും 142760 രൂപ പിഴയും നൽകാൻ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്.ആർ. സോണിയ ശിക്ഷ വിധിച്ചത്. പിഴ ആവലാതിക്കാരന് നൽകാനാണ് വിധി.
2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീടിൻ്റെ നിർമാണാവശ്യത്തിനായി വണ്ടൻപതാൽ കണിയാരശേരിൽ ഷിനോ ജോർജി ൽ നിന്നും നിർമാണ സാമിഗ്രികൾ വാങ്ങിയതിനു പകരം 90000 രൂപയുടെ ചെക്കു നൽകിയത്രെ. എന്നാൽ നിരവധി തവണ പണം ആവശ്യപെട്ടിട്ടും പണം മടക്കി നൽകിയില്ല. ഇതേ തുടർന്നു ഷിനോ ജോർജ് 2018ൽ കോടതിയെ സമീപിച്ചു കേസ് ഫയൽ ചെയ്തു.
ഇതിനിടെ കോടതി സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നു മുണ്ടക്കയം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
ആവലാതിക്കാരനു വേണ്ടി അഡ്വ. നെബുമാത്യു കണിയാപറമ്പിൽ കോടതിയിൽ ഹാജരായി.
Follow us on :
Tags:
More in Related News
Please select your location.