Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2026 21:35 IST
Share News :
ചാവക്കാട്: ഒരുമനയൂർ യുവജന കലാവേദിയുടെ ആഭിമുഖ്യത്തിൽ ഈദ് പുടവ കൂപ്പൺ വിതരണം സംഘടിപ്പിച്ചു.
ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം താഹ കൂപ്പൺ വിതരണം ഒരുമനയൂർ തെക്കേ തലക്കൽ മഹല്ല് സെക്രട്ടറി മുഹമ്മദ് കുട്ടിക്ക് കൂപ്പൺ നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
സുബൈർ ദുല്‍ഹാൻ, പി.വി ശിഹാബ്, എം.എ കാസിം എന്നിവർ ഉൾപ്പെടെ ക്ലബ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
ക്ലബ് സെക്രട്ടറി ഹംസക്കുട്ടി സ്വാഗതവും ക്ലബ് പ്രസിഡന്റ് പി.ടി ഹിഷാം നന്ദിയും പറഞ്ഞു. പെരുന്നാളിനോടനുബന്ധിച്ച് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് യുവജന കലാവേദി പരിപാടി സംഘടിപ്പിക്കുന്നത്. ഈദ് പുടവ കൂപ്പൺ പദ്ധതി 15 വർഷമായി നടന്നുവരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.