Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഗമണ്ണിൽ അച്ഛനും മകനും നടത്തിയ കഞ്ചാവ് കൃഷി പിടി കൂടി

15 May 2024 10:34 IST

PEERMADE NEWS

Share News :

പീരുമേട്:

അച്ഛനും മകനും ചേർന്ന് വീട്ടുവളപ്പിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി.ഒരാൾപോലീസിനെക്കണ്ട് രക്ഷപ്പെട്ടു. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ (58), മകൻ വിനീത് (27), സമീപവാസി വിമൽ ഭവനിൽ വിമൽ (29) എന്നിവരാണ് ഇടുക്കി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.വിജയകുമാറിന്റെ വീട്ടുവളപ്പിൽ വളർത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കൽനിന്ന് 50 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്. വാഗമൺ ഇൻസ്പെക്ടർ എം.ജി. വിനോദ്, എസ്.ഐമാരായ സതീഷ്‌കുമാർ,ബിജു,എ.എസ്.ഐ.നൗഷാദ്എന്നിവരുടെനേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായവരെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.

Follow us on :

More in Related News