Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Mar 2026 18:08 IST
Share News :
കടുത്തുരുത്തി: കളം നിറഞ്ഞ് സ്ഥാനാർത്ഥികൾ ' കടുത്തുരുത്തിയിൽ ഇത്തവണ തീപാറും പോരാട്ടം! ജോസ് - ജോസഫ് വിഭാഗങ്ങളുടെ അഭിമാനപ്പോരാട്ടത്തിൽ .......
കർഷകരും പ്രവാസികളും വിശ്വാസികളും യുവാക്കളം ഏറെയുള്ള കടുത്തുരുത്തി മണ്ഡലത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് കളം സജീവമായിക്കഴിഞ്ഞു. കേരള കോൺഗ്രസുകൾക്ക് നിർണായക സ്വാധീനമുള്ള ഇവിടെ, ഏതു ചെറിയ വിഷയവും വലിയ ചർച്ചയാവുകയാണ്........
പോരാട്ടവേദിയിലെ പ്രമുഖർ:
മോൻസ് ജോസഫ് (UDF): ആറാമൂഴം തേടിയാണ് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയായ മോൻസ് ജോസഫ് വീണ്ടും കളത്തിലുള്ളത്. മുൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വികസന നേട്ടങ്ങളും വോട്ടർമാരുമായുള്ള ഊഷ്മളമായ വ്യക്തിബന്ധവുമാണ് യു.ഡി.എഫിന്റെ പ്രധാന ആയുധം.
നിർമ്മല ജിമ്മി (LDF): മോൻസിന്റെ പടയോട്ടത്തിന് തടയിടാൻ ഇടതുമുന്നണി നിയോഗിച്ചിരിക്കുന്നത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ നിർമ്മല ജിമ്മിയെയാണ്. വികസനങ്ങളുടെ യഥാർത്ഥ അവകാശവാദം ജോസ് കെ. മാണി എം.പിക്കാണെന്ന് ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് പ്രചാരണം. പാർട്ടിയുടെ അഭിമാനം കാക്കുക എന്ന വലിയ ഉത്തരവാദിത്തവും അവർക്കുണ്ട്.
സുരേഷ് ഇട്ടിക്കുന്നേൽ (NDA): അക്കൗണ്ട് തുറക്കാൻ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റായ സുരേഷ് ഇട്ടിക്കുന്നേലും അരയും തലയും മുറുക്കി രംഗത്തുണ്ട്. മികച്ച സംഘാടകനായ സുരേഷിലൂടെ ശക്തമായ ത്രികോണ മത്സരമാണ് എൻ.ഡി.എ ലക്ഷ്യമിടുന്നത്.......
കണക്കുകളിലെ കളി:
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം 4,256 വോട്ടുകളായിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ യു.ഡി.എഫിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട് (7 പഞ്ചായത്തുകളിൽ UDF, 3 എണ്ണത്തിൽ LDF, 1 പഞ്ചായത്തിൽ BJP എന്നിങ്ങനെയാണ് നിലവിലെ ഭരണം).
കടുത്തുരുത്തി, മുളക്കുളം, ഉഴവൂർ തുടങ്ങി 11 പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ ക്രൈസ്തവ വിശ്വാസികൾക്കും, നായർ-ഈഴവ സമുദായങ്ങൾക്കും നിർണായക സ്വാധീനമാണുള്ളത്. ഇവരുടെ നിലപാടുകൾ ഇത്തവണത്തെ വിജയിയെ നിശ്ചയിക്കുന്നതിൽ വലിയ പങ്ക് വഹിക്കും.
Follow us on :
Tags:
More in Related News
Please select your location.