Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2026 22:23 IST
Share News :
ബുറൈമി: ബുറൈമി ടൗൺ സൗഹൃദ വേദി ബുറൈമി ലൂലു മാളിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ബുറൈമി ആരോഗ്യ വിഭാഗം ബ്ലഡ് ബാങ്കുമായി സഹകരിച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 3-30 വരെ നടന്ന രക്തദാന ക്യാമ്പിൽ രക്തം നൽകാനായി 70 ഓളം പേർ രജിസ്റ്റർ ചെയ്തിരുന്നു എങ്കിലും ബുറൈമി ആരോഗ്യ മന്ത്രാലയ നിർദേശപ്രകാരം ആശുപത്രിക്ക് ആവശ്യമായ പ്രത്യേക തരം ഗ്രൂപ്പ് ബ്ലഡുകൾ ആണ് സ്വീകരിക്കാൻ തയ്യാറായത്.
രാജ്യത്ത് രക്തത്തിന്റെ ആവിശ്യകത വർദ്ധിക്കുകയും അത് അനുസരിച്ച് രക്തത്തിനു ക്ഷാമം ഉണ്ടാകരുത് എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ബുറൈമി ടൗൺ സൗഹൃദ വേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. രക്തം നൽകാനായി നിരവധി വനിതകളും എത്തിച്ചേർന്നിരുന്നു.
രക്തദാന ക്യാമ്പിന് ബുറൈമി ടൗൺ സൗഹൃദ വേദി അംഗങ്ങളായ ഷൈജു, ജാംസി പ്രിൻസ്, ശ്രീജിത്ത്. ഷാജു കൊരട്ടി, ബിജോയ്, പ്രസന്നൻ. ജിഷ, അശ്വതി എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: റഫീഖ് പറമ്പത്ത്
Follow us on :
Tags:
More in Related News
Please select your location.