Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2025 15:37 IST
Share News :
വ്യവസായി ഗൗതം അദാനിക്കെതിരെയും അദ്ദേഹത്തിന്‍റെ അനന്തരവൻ സാഗര്‍ അദാനിക്കെതിരെയുമുള്ള അമേരിക്കയിലെ അഴിമതിക്കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയോട് സഹായം തേടി യുഎസ് കമ്മിഷൻ. 265 മില്യൺ യുഎസ് ഡോളറിന്‍റെ അഴിമതിക്കേസിലാണ് ഗൗതം അദാനിക്കെതിരെയും സാഗറിനെതിരെയുമുള്ള അന്വേഷണത്തില്‍ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ കേന്ദ്ര സർക്കാരിന്‍റെ സഹായം തേടിയത്.
ഇരുവര്‍ക്കുമെതിരെയുള്ള പരാതി നൽകാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് യുഎസ് എസ്ഇസി ന്യൂയോർക്ക് ജില്ലാ കോടതിയെ അറിയിച്ചു. സോളാർ കരാറുകൾക്കായി ഗൗതം അദാനി 265 മില്യൺ ഡോളർ കൈക്കൂലി നൽകിയതായാണ് കേസ്. 2020-2024 കാലയളവിൽ വൈദ്യുതി വിതരണ കമ്പനികളില്‍ നിന്ന് സൗരോർജ്ജ കരാറുകൾ ലഭിക്കുന്നതിന് ഗൗതം അദാനിയും കൂട്ടാളികളും 265 മില്യൺ യുഎസ് ഡോളർ (ഏകദേശം 2,029 കോടി രൂപ) കൈക്കൂലി നൽകിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം നവംബറിൽ യുഎസ് പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയിരുന്നു.
ഇന്ത്യയിൽ സൗരോർജ്ജ കരാറുകൾ നേടിയെടുക്കാൻ വ്യവസായി കൈക്കൂലി വാങ്ങിയെന്നും വഞ്ചനാപരമായ സാമ്പത്തിക വെളിപ്പെടുത്തലുകളിലൂടെ അമേരിക്കൻ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നും ഗൗതം അദാനിക്കെതിരായ യുഎസിലെ കുറ്റപത്രത്തിൽ ആരോപിക്കുന്നു .
ജോ ബൈഡൻ ഭരണകൂടത്തിന്റെ കീഴിൽ നടന്ന ഈ കുറ്റപത്രം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് അദാനി ഗ്രൂപ്പ് തള്ളിക്കളഞ്ഞു. സാധ്യമായ എല്ലാ നിയമപരമായ വഴികളും തേടുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ, അദാനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ഉൾപ്പെടുന്ന നിയമനടപടികളിൽ ഇന്ത്യൻ സർക്കാരിന് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) പറഞ്ഞിരുന്നു .
Follow us on :
Tags:
Please select your location.