Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹണി റോസിനെ കാണുമ്പോള്‍ കുന്തിദേവിയെ ഓര്‍മ്മ വരും; ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം

08 Aug 2024 15:50 IST

Shafeek cn

Share News :

നടി ഹണി റോസിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത പ്രതിഷേധം. ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹണി റോസ്. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറിയും താരം സന്ദര്‍ശിച്ചിരുന്നു. പൊതുവേദിയില്‍ വച്ചും ജ്വല്ലറിയില്‍ വച്ചും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ വാക്കുകളാണ് വിവാദമായത്. ജ്വല്ലറിയില്‍ വച്ച് ഒരു നെക്ലേസ് നടിയുടെ കഴുത്തില്‍ അണിയച്ചതിന് ശേഷം ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ ഒന്ന് കറക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.


'നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത്' എന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ അതെക്കുറിച്ച് പറഞ്ഞത്. കൂടാതെ ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ കുന്തി ദേവി എന്ന കഥാപാത്രത്തെ ഓര്‍മ്മ വരുമെന്നും പൊതുവേദിയില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ പറയുന്നുണ്ട്. ഈ രണ്ടു പരാമര്‍ശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനുമാണ് വഴി വച്ചിരിക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ അതിരു കടന്നെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്നാണ് വിമര്‍ശനം. അശ്ലീലച്ചുവയുള്ള ഈ പരാമര്‍ശം ഒരാളും പൊതുസ്ഥലത്തു പറയരുതാത്തതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


ബോബി ചെമ്മണ്ണൂരിനെതിരെ ഹണി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ് ഇടുന്നവരെ കുറിച്ച് പറയാന്‍ നൂറ് നാവാണല്ലോ, ഇത്രയും ആളുകള്‍ക്ക് മുന്നില്‍ വച്ച് ഒരു കോടീശ്വരന്‍ പറഞ്ഞപ്പോള്‍ ചിരി മാത്രമേയുള്ളു എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.


Follow us on :

More in Related News