Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ജില്ലയിലെ ബ്ലഡ് ബാങ്കുകളിൽ രക്ത ക്ഷാമം.

04 May 2024 09:11 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലയിലെ ബ്ലഡ് ബാങ്കുകളിൽ രക്ത ക്ഷാമം. കൊടും വേനലാണ് ഇത്തവണ യുവാക്കളെ രക്തദാനത്തിൽ നിന്ന് പിന്നോക്കം വലിച്ചതെന്നാണ് സൂചന. ജില്ലാ താലൂക്ക് ആശുപത്രികൾ മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലായി നൂറുകണക്കിനാളുകള്‍ക്കാണ് ദിവസവും രക്തം ആവശ്യമായി വരുന്നത്. ബ്ലഡ് ഡോണേഴ്സ്‌ കേരള, വിവിധ സന്നദ്ധ സംഘടകള്‍, ക്ലബുകള തുടങ്ങി രക്തദാന സേനകളെല്ലാം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ദിവസവും നൂറുകണക്കിന് ആളുകളാണ് രക്തം ആവശ്യപ്പെട്ട് ഇവരെ ബന്ധപ്പെടുന്നത്. സന്നദ്ധ സംഘടനകളില്‍ രക്തം ദാനംചെയ്യുന്നതിന് പേര്​ രജിസ്​റ്റര്‍ ചെയ്യുന്നവരെ ലിസ്​റ്റ്​ അനുസരിച്ചു വിളിച്ചാൽ മുമ്പ് ആവശ്യക്കാര്‍ക്ക് എല്ലാവര്‍ക്കും രക്തം എത്തിക്കാന്‍ കഴിഞ്ഞിരുന്നു.


 ഇക്കഴിഞ്ഞ ദിവസം രക്ത ക്ഷാമത്തെ കുറിച്ചുള്ള വാർത്ത വന്നതിന്റെ അടിസ്ഥാനത്തിൽ സി പി ഐ എം മലപ്പുറം ജില്ലാ കമ്മറ്റി വിദ്യാർത്ഥികളോടും, യുവജനങ്ങളോടും രക്തദാനത്തിന് ആഹ്വാനം ചെയ്തിരുന്നു. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മറ്റി ആയിരം യൂണിറ്റ് രക്തം ദാനം ചെയ്യാൻ തീരുമാനിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയതിനുള്ള അവാർഡ് തുടർച്ചയായി ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ കമ്മറ്റിക്കാണ്. 

Follow us on :

Tags:

More in Related News