Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹരിയാനയിൽ ബിജെപിയുടെ അവിശ്വസനീയ തിരിച്ചുവരവ്, ജമ്മു കശ്മീരിൽ ഇൻഡ്യ സഖ്യം

08 Oct 2024 10:27 IST

- Enlight News Desk

Share News :

വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂറിലേക്ക് അടുക്കുമ്പോൾ ഹരിയാനയിൽ പോരാട്ടം മുറുകുന്നു. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡ് നില നിർത്തിയിരുന്ന കോൺഗ്രസിന്റെ പിന്നീട് കുത്തനെ കുറഞ്ഞു. ആദ്യ ഘട്ടത്തിൽ കേവല ഭൂരപക്ഷവും മറികടന്ന് മുന്നേറിയിരുന്ന കോൺ​ഗ്രസ്സ് പിന്നീട് തകർന്നു. ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് പല മണ്ഡലങ്ങളിലും നിലവിലും തുടരുന്നത്.

പലയിടത്തും ഇരു ഭാ​ഗത്തും ഈആയിരത്തിൽ താഴെയാണ് ലീഡ് എന്നതിനാൽ ഇനിയും ഫലത്തിൽ മാറ്റമുണ്ടായേക്കാം. 

മൂന്ന് റൗണ്ടുകൾ കൂടി എണ്ണാനുണ്ടെന്നതിനാൽ ഇനിയും ഫലം മാറിയേക്കാം എന്നാണ് കോൺ​ഗ്രസ്സ് ക്യാമ്പിന്റെ പ്രതീക്ഷ. എന്നാൽ ബി ജെ പി സർക്കാരുണ്ടാക്കാനുള്ള നീക്കം തുടങ്ങി.


Follow us on :

More in Related News